കാസര്‍ഗോഡ്: സാഫ് ഗെയിംസില്‍ സീനിയര്‍ വനിതാ ഫുട്ബോള്‍ കിരീടം ചൂടിയ ഇന്ത്യന്‍ ടീമംഗം മടിക്കൈ ബങ്കളം സ്വദേശി പി. മാളവികയെ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് പ്രശസ്തിപത്രം നല്കി അനുമോദിച്ചു.
ഗോവയില്‍ നടന്ന മത്സരത്തിലാണ് മാളവിക ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം കിരീടം നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാളവിക ഒരുഗോള്‍ നേടുകയും മറ്റൊരു ഗോളിലേക്കുള്ള പെനാല്‍റ്റി കിക്കിന് വഴിയൊരുക്കുകയും ചെയ്ത മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.
പരേതനായ എം. പ്രസാദിന്റെയും എ. മിനിയുടെയും മകളാണ്. പരിശീലകന് നിധീഷ് ബങ്കളത്തിന്റെ വുമണ്‍ ഫുട്ബോള്‍ ക്ലിനിക്കിലൂടെയാണ് ഫുട്ബോള്‍ ബാലപാഠങ്ങള്‍ പഠിച്ചെടുത്തത്. തൃശൂര്‍ കാര്‍മല്‍ കോളജില്‍ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്. 26 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീമിലെത്തിയ ഏക മലയാളിയാണ് മാളവിക.
Tags : Malavika Nattuvishesham District News