Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malavika

Kasaragod

മാ​ള​വി​ക​യ്ക്ക് ക​ള​ക്ട​റു​ടെ അ​നു​മോ​ദ​നം

കാ​സ​ര്‍​ഗോ​ഡ്: സാ​ഫ് ഗെ​യിം​സി​ല്‍ സീ​നി​യ​ര്‍ വ​നി​താ ഫു​ട്‌​ബോ​ള്‍ കി​രീ​ടം ചൂ​ടി​യ ഇ​ന്ത്യ​ന്‍ ടീ​മം​ഗം മ​ടി​ക്കൈ ബ​ങ്ക​ളം സ്വ​ദേ​ശി പി. ​മാ​ള​വി​ക​യെ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ പ്ര​ശ​സ്തി​പ​ത്രം ന​ല്‍​കി അ​നു​മോ​ദി​ച്ചു.

ഗോ​വ​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് മാ​ള​വി​ക ഉ​ള്‍​പ്പെ​ട്ട ഇ​ന്ത്യ​ന്‍ ടീം ​കി​രീ​ടം നേ​ടി​യ​ത്. ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ മാ​ള​വി​ക ഒ​രു​ഗോ​ള്‍ നേ​ടു​ക​യും മ​റ്റൊ​രു ഗോ​ളി​ലേ​ക്കു​ള്ള പെ​നാ​ല്‍​റ്റി കി​ക്കി​ന് വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്ത മി​ന്നും പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

പ​രേ​ത​നാ​യ എം. ​പ്ര​സാ​ദി​ന്‍റെ​യും എ. ​മി​നി​യു​ടെ​യും മ​ക​ളാ​ണ്. പ​രി​ശീ​ല​ക​ന്‍ നി​ധീ​ഷ് ബ​ങ്ക​ള​ത്തി​ന്‍റെ വു​മ​ണ്‍ ഫു​ട്‌​ബോ​ള്‍ ക്ലി​നി​ക്കി​ലൂ​ടെ​യാ​ണ് ഫു​ട്‌​ബോ​ള്‍ ബാ​ല​പാ​ഠ​ങ്ങ​ള്‍ പ​ഠി​ച്ചെ​ടു​ത്ത​ത്. തൃ​ശൂ​ര്‍ കാ​ര്‍​മ​ല്‍ കോ​ള​ജി​ല്‍ ബി​കോം അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. 26 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ഇ​ന്ത്യ​ന്‍ വ​നി​താ ഫു​ട്‌​ബോ​ള്‍ ടീ​മി​ലെ​ത്തി​യ ഏ​ക മ​ല​യാ​ളി​യാ​ണ് മാ​ള​വി​ക.

Latest News

Corehub Up