x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ബ​ർ ക്രൈം ​ത്രി​ല്ല​റുമായി അ​ച്യു​ത അ​വ​താ​രം; ടീ​സ​ർ


Published: May 20, 2026 02:46 PM IST | Updated: May 20, 2026 02:46 PM IST

ക​ന്ന​ഡ എ​ഴു​ത്തു​കാ​ര​നും ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​നു​മാ​യ പു​നി​ത് ആ​ദ്യ​മാ​യി തി​ര​ക്ക​ഥെ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന മ​ല​യാ​ള ചി​ത്ര​മാ​ണ് അ​ച്യു​ത അ​വ​താ​രം. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സാ​യി. മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ൽ എ​ത്തു​ന്ന ചി​ത്രം പാ​ൻ ഇ​ന്ത്യ​ൻ ത​ല​ത്തി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സൈ​ബ​ർ ക്രൈം ​ത്രി​ല്ല​ർ സ്വ​ഭാ​വ​ത്തി​ലു​ള്ള ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ൽ നി​ര​വ​ധി സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ത്രി​ല്ലിം​ഗ് ഘ​ട​ക​ങ്ങ​ൾ ആ​ണ് കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. സൈ​ബ​ർ ആ​സ​ക്തി​യു​ടെ ഭ​യാ​ന​ക​മാ​യ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന ഒ​രു യാ​ത്ര​യി​ലേ​ക്ക് പ്രേ​ക്ഷ​ക​രെ കൊ​ണ്ടു​പോ​കു​ന്ന ചി​ത്രം റെ​യ്‌​റ വെ​ഞ്ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ ര​മേ​ശ സി, ​രു​ദ്ര​മൂ​ർ​ത്തി, രാ​ജേ​ഷ് ആ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

 

പ്ര​മു​ഖ ന​ർ​ത്ത​കി​യും താ​ര​വു​മാ​യ മാ​ള​വി​ക ന​ന്ദ​ൻ, അ​വി​നാ​ശ് (കാ​ന്താ​ര ഫെ​യിം), സീ​മ ജി. ​നാ​യ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം നി​ര​വ​ധി അ​ന്യ​ഭാ​ഷ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു. ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ ഛായാ​ഗ്രാ​ഹ​ക​ൻ ആ​ന​ന്ദ് മീ​നാ​ക്ഷി​യാ​ണ് കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ചി​ത്രം ജൂ​ണി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഹ​രീ​ഷ് മോ​ഹ​ന​ന്‍റെ വ​രി​ക​ൾ​ക്ക് പ്ര​സ​ന്ന കു​മാ​ർ എം.​എ​സ് ആ​ണ് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ്- പ​വ​ൻ പൂ​വ​യ്യ, മ​ഹേ​ഷ് തോ​ട്ട, ആ​ർ​ട്ട്- നാ​ഗ​രാ​ജു, ന​വീ​ൻ, വി​എ​ഫ്എ​ക്സ്, ഡി​സൈ​ൻ​സ്- ഐ​ഡ​ന്‍റ് ലാ​ബ്സ്, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- ലോ​ഹി​ത് ഷെ​ട്ടി പാ​ൽ​ഗെ, അ​ഖി​ൽ ഉ​ച്ചി​ൽ, മേ​ക്ക​പ്പ്- വി​കാ​സ്, ഷി​ജി​നി, കോ​സ്റ്റ്യൂം​സ്- മ​ഞ്ജു​നാ​ഥ്. വി, ​പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- വി​ശ്വ​നാ​ഥ് ബി.​എ​ച്ച് കു​മാ​ർ, ജ​ഗ​ദീ​ഷ് മ​ള​വ​ള്ളി, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- വൈ​റ്റ് പേ​പ്പ​ർ, പി​ആ​ർ​ഒ- പി. ​ശി​വ​പ്ര​സാ​ദ്.

Tags : Achyuta Avataaram Malavika Seema G Nair

Recent News

Corehub Up