കുമ്പള: ഹോട്ടലില്‍ അതിക്രമിച്ചു കയറി മൊബൈല്‍ ഫോണുകളും അടുക്കള സാധനങ്ങളും കവര്‍ന്ന കേസില്‍ പ്രതിയെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ഉദ്യാവര്‍ തവക്കല്‍ സ്വദേശി എച്ച്. അഷറഫ്അലിയാണ് പോലീസിന്റെ പിടിയിലായത്. ജൂണ്‍ 14നു രാത്രിയാണ് ബന്തിയോട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഇറാനി അബ്ബാസിക്ക് കബാബ് ഹോട്ടലിലാണ് കവര്‍ച്ച നടന്നത്. ഹോട്ടലില്‍ അതിക്രമിച്ചുകടന്ന പ്രതി അവിടെയുണ്ടായിരുന്ന രണ്ടു മൊബൈല്‍ ഫോണുകള്‍, വിലകൂടിയ പാത്രങ്ങള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവ കവരുകയായിരുന്നു. കവര്‍ച്ചയിലൂടെ തനിക്ക് 53,000 രൂപയുടെ നഷ്ടം ഉണ്ടായതായി ഹോട്ടലുടമ പോലീസില്‍ പരാതി നല്‍കിയിരുന്നു.