വെള്ളരിക്കുണ്ട്: വിവിധ മേഖലകളിലെ ജനവിഭാഗങ്ങളോട് പിണറായി സർക്കാർ കാണിച്ച അവകാശ നിഷേധത്തിന് പൊതുസമൂഹം നൽകിയ തിരിച്ചടിയാണ് നിയമസഭ തെരത്തെടുപ്പിൽ കണ്ടതെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം. പി. വേലായുധൻ. വെള്ളരിക്കുണ്ട് പേൾ ഇൻ റെസിഡൻസിയിൽ കെഎസ്എസ്പിഎ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.കെ. എവുജിൻ, എം.കെ. ദിവാകരൻ, കെ.പി. ബാലകൃഷ്ണൻ, ചന്ദ്രൻ നാലപ്പാടം, തങ്കമ്മ വേലായുധൻ എന്നിവർ ക്ലാസെടുത്തു. കെ.സി. സെബാസ്റ്റ്യൻ, വി.ജെ. ജോർജ്, കെ.വി. തോമസ്, ഒ.സി. ജയിംസ്, സി.വി. ബാലകൃഷ്ണൻ, കെ. ബാലകൃഷ്ണൻ, സണ്ണി ലൂക്കോസ് എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.മോഹനൻ, ജി.മുരളീധരൻ, പി.എം.ഏബ്രഹാം, സി.എ.ജോസഫ്, കെ.കുഞ്ഞമ്പു നായർ, പി.എ. ജോസഫ്, മാത്യു സേവ്യർ, സി.വി. ശ്രീധരൻ, ജോസുകുട്ടി അറയ്ക്കൽ, ഷേർലി ഫിലിപ്പ്. പി.ജെ. ജോസ്, എം.ഡി. ദേവസ്യ, പി.എ. സെബാസ്റ്റ്യൻ, കെ.ജെ. തോമസ്, പി.കെ. കുഞ്ഞികൃഷ്ണൻ നായർ, വി.എൽ. സൂസമ്മ, ടി.ഒ. ത്രേസ് എന്നിവർ പ്രസംഗിച്ചു.