ഇരിങ്ങാലക്കുട: ഫിഫ ലോകകപ്പ് ഫുട്ബോൾ 2026ന്റെ ആവേശം വിദ്യാർഥികളിലേക്കെത്തിക്കുന്നതിനായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. കായികലഹരി, സൗഹൃദം, കൂട്ടായ്മ എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ കോളജ് കായികവിഭാഗത്തിന്റെ നേതൃത്വത്തിലാണു പരിപാടികൾ ഒരുക്കിയത്. ലോകകപ്പിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ ജഴ്സികൾ അണിഞ്ഞ് വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും കോളജിലെത്തി. ലോകകപ്പ് പ്രമേയമാക്കി വിദ്യാർഥികൾ അവതരിപ്പിച്ച വേൾഡ് കപ്പ് ഡാൻസ്, പെനാൽറ്റി ഷൂട്ടൗട്ട് മത്സരം, വിദ്യാർഥിനികളും അധ്യാപകരും തമ്മിലുള്ള ഫുട്ബോൾ മത്സരം, വേൾഡ് കപ്പ് ഫാഷൻ ഷോ എന്നിവയുണ്ടായിരുന്നു.
Tags : St. Joseph's College Nattuvishesham District News