x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ഷി​ഷ് ഓ​യി​ലും ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ


Published: June 17, 2026 02:12 AM IST | Updated: June 17, 2026 02:12 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ​യും കു​ട്ടി​ക​ളെ​യും ല​ക്ഷ്യ​മി​ട്ട് വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച മാ​ര​ക​ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യി മൂ​ന്നു യു​വാ​ക്ക​ളെ ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട കൊ​രു​ന്പി​ശേ​രി സ്വ​ദേ​ശി പു​തു​ക്കാ​ട്ടി​ൽ പ്ര​ണ​വ്(25), കൊ​രു​ന്പി​ശേ​രി ത​റ​യി​ൽ അ​ഖി​ൽ (21) എ​ന്നി​വ​രെ ക​ണ്ഠ്വേ​ശ്വ​രം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​നി​ന്നാ​ണു പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന് എം​ഡി​എം​എ, ഹാ​ഷി​ഷ് ഓ​യി​ൽ, ക​ഞ്ചാ​വ് എ​ന്നി​വ ക​ണ്ടെ​ടു​ത്തു. പ്ര​ണ​വി​ന് എം​ഡി​എം​എ ന​ൽ​കി​യ​ത് എ​ട​ക്കു​ളം സോ​ൾ​വ​ന്‍റ് ക​ന്പ​നി​ക്ക​ടു​ത്ത് പാ​ച്ചേ​രി വീ​ട്ടി​ൽ ജി​ഷ്ണു(30) ആ​ണെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ പോ​ലീ​സ് ഇ​യാ​ളെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ദി​ലീ​ഷ്, എ​സ്ഐ​മാ​രാ​യ അ​നു​ജോ​സ്, പാ​ട്രി​ക്, സി​സി​പി​ഒ​മാ​രാ​യ മ​നോ​ജ്, ഷാ​ബു, ഉ​മേ​ഷ് കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags : Three arrested Nattuvishesham District News

Recent News

Corehub Up