കൂട്ടിയാനിക്കൽ ഓമന ജോസഫിന്റെ വീടിന്റെ മുറ്റം വിണ്ടുകീറി അപകടാവസ്ഥയിൽ.
കാസര്‍ഗോഡ്:തീരദേശ മേഖല രൂക്ഷമായ കടലാക്രമണ ഭീഷണിയില്‍ . മൊഗ്രാല്‍പുത്തൂര്‍ കാവുഗോളിയില്‍ ചേരങ്കൈ-കാവുഗോളി തീരദേശ റോഡ് പൂര്‍ണമായും കടലെടുത്തു. ഇവിടെ 100 മീറ്റര്‍ ദൂരത്തോളം കടല്‍ കരയിലേക്ക് കയറിയിട്ടുണ്ട്. റോഡ് കടലെടുത്തതോടെ ഗതാഗത മാര്‍ഗമില്ലാതെ തീരവാസികള്‍ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. ഈ പ്രദേശത്ത് 200ഓളം കുടുംബങ്ങള്‍ താമസിച്ചുവരുന്നുണ്ട്.
ശക്തമായ തിരമാലകള്‍ അടിക്കുന്നതിനാല്‍ വീടുകളിലേക്ക് ഏതുനിമിഷവും കടല്‍ ഇരച്ചു കയറുമെന്ന ഭയാശങ്കയിലാണ് പ്രദേശവാസികള്‍ കഴിയുന്നത്. കാവുഗോളിക്ക് പുറമെ നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറം, ഉദുമ, പള്ളിക്കര, ഉപ്പള മുസോടി കടപ്പുറം എന്നിവിടങ്ങളിലും രൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്നുണ്ട്. മുസോടിയില്‍ ഒരു വീട് ഏത് നിമിഷവും കടലെടുക്കാവുന്ന അതീവ അപകടകരമായ അവസ്ഥയിലാണ്.
തീരമേഖലകളില്‍ സംരക്ഷണത്തിനായി സ്ഥാപിച്ച ജിയോബാഗ് സംവിധാനങ്ങൾ തകരുകയും കടലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം റോഡ് തകര്‍ച്ചയ്ക്കൊപ്പം നിരവധി വീടുകള്‍ക്ക് ഭീഷണിയും നേരിടുന്നുണ്ട്. പല ഭാഗങ്ങളിലും ഭീഷണി നേരിടുന്ന കുടുംബാംഗങ്ങളെ ഇതിനോടകം തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കുമ്പള കോയിപ്പാടി കടപ്പുറത്ത് കടലേറ്റം കരിങ്കല്‍ കടല്‍ ഭിത്തിക്ക് വലിയ ഭീഷണിയായിട്ടുണ്ട്. ഇവിടുത്തെ പകുതിഭാഗം കടല്‍ ഭിത്തിയും കടലെടുത്തു കഴിഞ്ഞു. ബാക്കിയുള്ള ജിയോബാഗ് തീര സംരക്ഷണ സംവിധാനവും കടലെടുക്കുന്നുണ്ട്. ഇവിടെയും തീരദേശ റോഡിന് ഭീഷണി നേരിട്ടാല്‍ തൊട്ടടുത്തുള്ള നൂറുകണക്കിന് വീടുകള്‍ക്ക് അത് വലിയ അപകടമായി മാറുമെന്ന ഭയം പ്രദേശവാസികള്‍ക്കുണ്ട്.
പെര്‍വാഡ് കടപ്പുറത്ത് രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച മണല്‍ ചാക്കുകള്‍ കൊണ്ടുള്ള ജിയോബാഗ് കടല്‍ ഭിത്തി പൂര്‍ണമായും കടലെടുത്തു. ഇവിടെ ശേഷിച്ച കരിങ്കല്‍ കടല്‍ഭിത്തിയും മൊത്തമായും കടലെടുക്കുകയാണ്. ഇതോടെ കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ പെര്‍വാഡ് കടപ്പുറത്ത് സ്ഥാപിച്ച മുഴുവന്‍ കടല്‍ഭിത്തികളും കടലെടുത്തുകഴിഞ്ഞു. ജില്ലയിലെ മറ്റു തീരദേശ മേഖലകളായ സിപിസിആര്‍ഐ, തൃക്കണ്ണാട്, വലിയപറമ്പ്, ചെമ്പരിക്ക, അജാനൂര്‍ ഭാഗങ്ങിലും രൂക്ഷമായ കടലാക്രമണം നേരിടുന്നുണ്ട്. തീരദേശത്ത് തീരസംരക്ഷണത്തിനായി ഇനിയും കരിങ്കല്ല് കൊണ്ടുള്ള പരീക്ഷണത്തിന് മുതിരാതെ ടെട്രാപോഡ് അല്ലെങ്കില്‍ കോണ്‍ക്രീറ്റ് മതില് തുടങ്ങി ശാസ്ത്രീയമായ പദ്ധതികള്‍ കൊണ്ടുവരണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.
Tags : Nattuvishesham Districtnews Coastal region