x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ച്ച​വ​യ്ക്കും മു​ന്പേ ഓ​ള​പ്പ​ര​പ്പി​ൽ നീ​ന്തി​ത്തു​ടി​ച്ച് കു​ഞ്ഞ് ലു​ആ​ൻ

വെബ് ഡെസ്ക്
Published: August 3, 2026 06:09 AM IST | Updated: August 3, 2026 06:09 AM IST

ത​യ്യി​ൽ കു​ള​ത്തി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ലു​ആ​ൻ.

ക​ണ്ണൂ​ർ: പി​ച്ച​വ​ച്ചു​ള്ള ന​ട​ത്ത​മൊ​ക്കെ പി​ന്നെ​യാ​കാം, ആ​ദ്യം നീ​ന്ത​ൽ പ​ഠി​ക്ക​ട്ടെ എ​ന്ന​താ​ണ് ലു​ആ​ൻ എ​ന്ന കൊ​ച്ചു​കു​ഞ്ഞി​ന്‍റെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും കാ​ഴ്ച​പ്പാ​ട്. പ​തി​നൊ​ന്നു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞാ​ണ് ഓ​ള​പ്പ​ര​പ്പി​ൽ നീ​ന്തി​ത്തു​ടി​ക്കു​ന്ന​ത്. ഏ​ച്ചൂ​ർ ക​മാ​ൽ പീ​ടി​ക​യി​ലെ റി​ദ്‌​വാ​നി​ൽ അ​ദീ​പി​ന്‍റെ​യും ന​ർ​ത്ത​കി​യാ​യ ല​ക്ഷ്മി​ശ്രീ​യു​ടെ​യും മ​ക​നാ​ണ് ലു​ആ​ൻ. ര​ണ്ടു വ​ർ​ഷം മു​ന്പ് ല​ക്ഷ്മി​ശ്രീ നീ​ന്ത​ൽ പ​ഠി​ച്ച സ്വി​മ്മിം​ഗ് വേ​വ്സ് അ​ക്വാ​ട്ടി​ക് ക്ല​ബ് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​യ്യി​ൽ കു​ള​ത്തി​ൽ ത​ന്നെ​യാ​ണ് കു​ഞ്ഞും പ​രി​ശീ​ലി​ക്കു​ന്ന​ത്. കു​ള​ക്ക​ര​യി​ൽ എ​ത്തു​ന്പോ​ൾ ത​ന്നെ ലു​ആ​ൻ കൈ​കൊ​ട്ടി ചി​രി​ച്ച് നീ​ന്ത​ലി​ന്‍റെ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കും.

കു​ഞ്ഞി​ന്‍റെ ക​ഴു​ത്തി​ൽ എ​യ​ർ​ബാ​ഗ് ഘ​ടി​പ്പി​ച്ച് വെ​ള്ള​ത്തി​ലി​റ​ക്കി​യാ​ൽ പി​ന്നെ ഓ​ള​പ്പ​ര​പ്പി​ലൂ​ടെ മു​ന്നോ​ട്ടും പി​ന്നോ​ട്ടും കൈ​കാ​ൽ തു​ഴ​ഞ്ഞ് ചി​രി​ച്ചു​ല്ല​സി​ച്ച് നീ​ന്ത​ൽ തു​ട​ങ്ങും. ക​ര​ച്ചി​ലോ മ​ടു​പ്പോ ഇ​ല്ലാ​തെ എ​ത്ര സ​മ​യം വേ​ണ​മെ​ങ്കി​ലും കു​ള​ത്തി​ൽ ക​ഴി​യു​ന്ന​തി​ന് ത​രി​ന്പ് പോ​ലും പേ​ടി​യി​ല്ല. പ്ര​സ​വ​ത്തി​ന്‍റെ മൂ​ന്നു ദി​വ​സം മു​ന്പു​വ​രെ താ​ൻ നീ​ന്തി​യി​രു​ന്നു​വെ​ന്നും കു​ഞ്ഞി​നെ ചെ​റു​പ്പ​ത്തി​ലേ നീ​ന്ത​ൽ പ​ഠി​പ്പി​ക്ക​ണ​മെ​ന്ന് ത​ങ്ങ​ൾ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ന്നും ല​ക്ഷ്മി​ശ്രീ പ​റ​ഞ്ഞു. ഇ​ത്ര ചെ​റു​പ്പ​ത്തി​ലേ കു​ഞ്ഞി​നെ നീ​ന്ത​ൽ പ​ഠി​പ്പി​ക്കു​ക​യോ എ​ന്നു ചോ​ദി​ക്കു​ന്ന​വ​രോ​ട് ഇ​തി​ലും നേ​ര​ത്തെ പ​ഠി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹി​ച്ചി​രു​ന്ന​തെ​ന്ന് ല​ക്ഷ്മി​ശ്രീ പ​റ​യു​ന്നു.

Tags : Nattuvishesham Districtnews Little Luan splashing

Recent News

Corehub Up