x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രി​ത​പ്പെ​യ്ത്ത് തുടരുന്നു

വെബ് ഡെസ്ക്
Published: August 3, 2026 06:19 AM IST | Updated: August 3, 2026 06:19 AM IST

തോട്ടിൽ വീണു മരിച്ച എ​ൻ. രാ​രീ​ഷ്

ക​ണ്ണൂ​ർ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഒ​രു മ​ര​ണം. ശ​നി​യാ​ഴ്ച ക​ണാ​താ​യ ര​ണ്ടു​പേ​രെ ഇ​ന്ന​ലെ രാ​ത്രി വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ജി​ല്ല​യി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ൽ 32 വി​ല്ലേ​ജു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ ദു​രി​ത​മു​ണ്ടാ​യ​ത്. ഇ​തി​ൽ 13 വി​ല്ലേ​ജു​ക​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. അ​ഞ്ചി​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ഞ്ഞു. ഒ​രു വീ​ട് പൂ​ർ​ണ​മാ​യും 54 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ജി​ല്ല​യി​ൽ 18 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 905 പേ​രെ പാ​ർ​പ്പി​ച്ചു.

ത​ല​ശേ​രി താ​ലൂ​ക്കി​ലെ കൈ​തേ​രി​എ​ട​ത്തി​ലെ മീ​ത്ത​ലെ പു​ര​യി​ൽ എ​ൻ. രാ​രീ​ഷ് (അ​പ്പു-44) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ വീ​ടി​ന് സ​മീ​പ​ത്തെ തോ​ട്ടി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി തോ​ട്ടി​ൽ വീ​ണ​താ​കാ​മെ​ന്ന് ക​രു​തു​ന്നു. കൂ​ത്തു​പ​റ​മ്പ് പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. കൂ​ത്തു​പ​റ​ന്പി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യ രാ​രീ​ഷ് വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു താ​മ​സം. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന​ലെ കൂ​ത്തു​പ​റ​ന്പ് ശാ​ന്തി​വ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. നു​ച്ചി​യി​ൽ ദാ​മു - എ​ൻ ജി ​രാ​ഗി​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ:​ആ​ശാ​ല​ത.​മ​ക്ക​ൾ:​ആ​രാ​ധ്യ , അ​തു​ന്യ.​സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ഖി , ര​ജീ​ഷ്.

പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് പു​ളി​ങ്ങോം മീ​ന്തു​ള്ളി​യി​ൽ മ​റ്റൊ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ശ​നി​യാ​ഴ്ച​യാ​ണ് പു​ഴ​യി​ലെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ക​ല്ലി​യൂ​ര്‍ കി​ഴ​ക്കേ തെ​റ്റി​വി​ള സ്വ​ദേ​ശി ആ​ര്‍. രാ​ജേ​ഷി​നെ (36) കാ​ണാ​താ​യ​ത്. നീ​ന്ത​ല്‍ പ​രി​ശീ​ല​ക​നാ​യ ഇ​ദ്ദേ​ഹം ക​ല്ലി​യൂ​ര്‍ രാ​ജേ​ഷ് ഭ​വ​നി​ല്‍ രാ​ജ​ശേ​ഖ​ര​ന്‍റെ മ​ക​നാ​ണ്. ശ​നി​യാ​ഴ്ച പെ​യ്ത മ​ഴ​യി​ല്‍ മീ​ന്തു​ള്ളി തു​രു​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി രു​ന്നു. രാ​ജേ​ഷി​നാ​യു​ള്ള തെ​ര​ച്ചി​ല്‍ രാ​ത്രി വൈ​കി​യും തു​ട​രു​ക​യാ​ണ്. കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട വി.​പി. ഹ​നീ​ഫ​യാ​ണ് കാ​ണാ​താ​യ ര​ണ്ടാ​മ​ൻ. ശ​നി​യാ​ഴ്ച കാ​ണാ​താ​യ ഹ​നീ​ഫ​യ്ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഫ​യ​ർ ഫോ​ഴ്സ് പു​ന​രാ​രം​ഭി​ച്ചു​വെങ്കി​ലും രാ​ത്രി ഏ​ഴു വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു.

മ​ല​യോ​ര​ത്ത് പ​ല തോ​ടു​ക​ളും പു​ഴ​ക​ളും ക​ര​ക​വി​ഞ്ഞു. നി​ര​വ​ധി പാ​ല​ങ്ങ​ളും ത​ക​ർ​ന്ന​തോ​ടെ പ​ല കു​ടും​ബ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. പേ​രി​യ നി​ടും​പൊ​യി​ല്‍ റോ​ഡി​ല്‍ ഇ​ന്ന​ലെ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​രു​ഭാ​ഗ​ത്തും മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ള്‍ കു​ടു​ങ്ങി​ക്കി​ട​ന്നു. പാ​ല്‍​ചു​രം റോ​ഡ് അ​ട​ച്ച​തു​കാ​ര​ണം ഇ​തു​വ​ഴി​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്. റോ​ഡി​ലെ ക​ല്ലും മ​ണ്ണും നീ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ മ​ഴ​യ​ത്തും തു​ട​ർ​ന്നു. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളും അ​പ​ക​ട മേ​ഖ​ല​ക​ളും ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് സ​ന്ദ​ർ​ശി​ച്ചു. ശ്രീ​ക​ണ്ഠ​പു​രം ചെ​ങ്ങ​ളാ​യി അ​ൽ-​ഇ​ർ​ഷാ​ദ് മ​ദ്ര​സ​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല​ട​ക്കം ക​ള​ക്ട​റെ​ത്തി. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ​സ്. സ്വാ​തി​യും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

വ​യ​നാ​ട്ടി​ലേ​ക്ക് ബ​ദ​ൽ യാ​ത്രാ ക്ര​മീ​ക​ര​ണം

ക​ണ്ണൂ​ർ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ കാ​ര​ണം പാ​ൽ​ച്ചു​രം റോ​ഡ് പൂ​ർ​ണ​മാ​യും അ​ട​ച്ച​തി​നാ​ൽ വ​യ​നാ​ട്ടി​ലേ​ക്ക് ബ​ദ​ൽ യാ​ത്രാ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഉ​രു​ൾ​പൊ​ട്ട​ലി​നെ ത്തു​ട​ർ​ന്ന് അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം ചെ​യ്ത് നെ​ടും​പൊ​യി​ൽ ചു​രം റോ​ഡ് നി​ല​വി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യി​ട്ടു​ണ്ട്. നെ​ടും​പൊ​യി​ൽ വ​ഴി​യു​ള്ള വാ​ഹ​ന​സ​ഞ്ചാ​രം തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും, ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ര​ണ്ട് ബ​ദ​ൽ പാ​ത​ക​ൾ ഉ​പ​യോ​ഗി​ക്കാം.

ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന​വ​ർ​ക്ക്, ക​ണ്ണ​വം- ചെ​റു​വാ​ഞ്ചേ​രി- നാ​ദാ​പു​രം-​കു​റ്റ്യാ​ടി ചു​രം റോ​ഡ് വ​ഴി മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് പോ​കാം. ത​ല​ശേ​രി ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന​വ​ർ​ക്ക്, പ​ള്ളൂ​ർ-​നാ​ദാ​പു​രം- കു​റ്റ്യാ​ടി-​മാ​ന​ന്ത​വാ​ടി റോ​ഡും ഉ​പ​യോ​ഗി​ക്കാം.പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ വ​യ​നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര ജ​ന​ങ്ങ​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.

കേ​ള​കം-​ബോ​യ്സ് ടൗ​ൺ-​
മാ​ന​ന്ത​വാ​ടി റോ​ഡ് അ​ട​ച്ചു

ക​ണ്ണൂ​ർ: കേ​ള​കം-​ബോ​യ്സ്ടൗ​ൺ-​മാ​ന​ന്ത​വാ​ടി റോ​ഡി​ൽ (പാ​ൽ​ചു​രം റോ​ഡ്) വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ച് റോ​ഡ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച് കണ്ണൂർ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി.
റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ, പാ​റ​ക​ല്ലു​ക​ൾ റോ​ഡി​ലേ​ക്ക് പ​തി​ക്ക​ൽ, മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴ​ൽ തു​ട​ങ്ങി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി റി​പ്പോ​ർ​ട്ട്‌ ചെ​യ്തി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യാ​ൻ പോ​ലീ​സ്, കെ​ആ​ർ​എ​ഫ്ബി അ​ധി​കൃ​ത​രെ ചു​മ​ത​ല പ്പെ​ടു​ത്തി.

ജാ​ഗ്ര​ത തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ഡ്;
പു​ഴ​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണെ​ന്ന് ജി​ല്ലാ ക​ള​ക​ടർ അ​റി​യി​ച്ചു. നി​ല​വി​ല്‍ അ​ഞ്ചു ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ മൂ​ന്നും ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ല്‍ ര​ണ്ടു ക്യാ​മ്പു​ക​ളു​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ഈ ​ക്യാ​മ്പു​ക​ളി​ല്‍ 59 കു​ടും​ബ​ങ്ങ​ളി​ലെ 208 പേ​ര്‍ ഉ​ണ്ട്. 85 പു​രു​ഷ​ന്മാ​രും 93 സ്ത്രീ​ക​ളും 34 കു​ട്ടി​ക​ളും ഇ​തി​ല്‍​പ്പെ​ടു​ന്നു. പാ​ലാ​വ​യ​ല്‍, കി​നാ​നൂ​ര്‍- ക​രി​ന്ത​ളം, പേ​രോ​ല്‍, ക്ലാ​യി​ക്കോ​ട് വി​ല്ലേ​ജു​ക​ളി​ലാ​ണ് ക്യാ​മ്പു​ക​ള്‍ തു​റ​ന്ന​ത്.
ത​യ്യേ​നി ഗ​വ.​ഹൈ​സ്‌​കൂ​ൾ, ദേ​സേ​വ​നി വാ​യ​ന​ശാ​ല, ചു​ള്ളി​ക്ക​ര എ​ല്‍​പി സ്‌​കൂ​ള്‍, ചാ​ത്ത​മ​ത്ത് അ​മ്പ​ല​ത്തി​ലെ ഓ​ഡി​റ്റോ​റി​യം, ക്ലാ​യി​ക്കോ​ട് നാ​യ​നാ​ര്‍ മ​ന്ദി​രം തു​ട​ങ്ങി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 67 കു​ടും​ബ​ങ്ങ​ള്‍ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി താ​മ​സി​ച്ചു.

ജി​ല്ല​യി​ല്‍ ആ​കെ 11 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ അ​ഞ്ചു വീ​ടു​ക​ളും കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ല്‍ മൂ​ന്നു വീ​ടു​ക​ളും മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ല്‍ ര​ണ്ടു വീ​ടു​ക​ളും ഒ​രു വീ​ടും ആ​ണ് ത​ക​ര്‍​ന്ന​ത്.

മ​ധൂ​ര്‍, കാ​ര്യ​ങ്കോ​ട് പു​ഴ​ക​ളി​ല്‍ നി​ല​വി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് ഉ​ണ്ട്. പു​ഴ​ക​ളു​ടെ ക​ര​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന ആ​ളു​ക​ള്‍​ക്ക് ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി​പ്പോ​കാ​നു​ള്ള നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ത​യ്യേ​നി, കാ​റ്റാം​ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ട് ഉ​രു​ള്‍​പൊ​ട്ട​ലു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം റി​പ്പോ​ര്‍​ട്ട് ചെ​യ്ത ഉ​രു​ള്‍​പൊ​ട്ട​ലി​ന്‍റെ ഉ​ദ്ഭ​വ​സ്ഥാ​നം ക​ണ്ടെ​ത്താ​ന്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ഡി​എ​ഫ്ഒ അ​റി​യി​ച്ചു. ഉ​രു​ള്‍​പൊ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ​ഠി​ക്കു​ന്ന​തി​നാ​യി ജി​യോ​ള​ജി​സ്റ്റ്, സോ​യി​ല്‍ സ​ര്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഹ​സാ​ര്‍​ഡ് അ​ന​ലി​സ്റ്റ്, ഫോ​റ​സ്റ്റ്, എ​ല്‍​എ​സ്ജി​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ർ ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഈ ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ കോ​ര്‍​ഡി​നേ​ഷ​ന്‍ ചു​മ​ത​ല കാ​ഞ്ഞ​ങ്ങാ​ട് ആ​ര്‍​ഡി​ഒ​യ്ക്കാ​ണ്.

Tags : Nattuvishesham Districtnews The torrential

Recent News

Corehub Up