x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടി​ന്‍റെമേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീണു; ഏ​ഴു വ​യ​സു​കാ​ര​ൻ അദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: August 3, 2026 06:10 AM IST | Updated: August 3, 2026 06:10 AM IST

പ​ഴ​യ​ങ്ങാ​ടി കു​ള​വ​യ​ലി​ൽ മൊ​ത്ത​ങ്ങ ച​ന്ദ്രി​ക​യു​ടെ വീ​ടി​ന്‍റെ മേ​ൽ​കൂ​ര ത​ക​ർ​ന്നു വീ​ണ നി​ല​യി​ൽ.

പ​ഴ​യ​ങ്ങാ​ടി: കു​ള​വ​യ​ലി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണു. ഈ ​സ​മ​യം മു​റി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന എ​ഴു വ​യ​സു​കാ​ര​ൻ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കു​ള​വ​യ​ലി​ൽ മൊ​ത്ത​ങ്ങ ച​ന്ദ്രി​ക​യു​ടെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ഏ​ഴു വ​യ​സു​കാ​ര​ൻ പാ​ർ​ത്ഥി​പ് ത​ക​ർ​ന്നു​വീ​ണ മേ​ൽ​ക്കൂ​ര​യു​ടെ അ​ടി​യി​ൽ​പ്പെ​ട്ടു​പോ​യി.

കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് വാ​തി​ൽ ത​ല്ലി​പ്പൊ​ളി​ച്ച് കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​ത്. തു​ട​ർ​ന്ന് മൊ​ട്ടാ​മ്പ്ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ർ​ത്ഥി​പി​ന് ത​ല​യ്ക്ക് പ​രി​ക്കു​ണ്ട്. എ​ന്നാ​ൽ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്നാ​ണ് വി​വ​രം.
വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ക​ഴു​ക്കോ​ൽ, ഉ​ത്ത​രം, ഓ​ടു​ക​ൾ എ​ന്നി​വ​യാ​ണ് ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന് കി​ട​പ്പു​മു​റി​യി​ലേ​ക്ക് വീ​ണ​ത്.

Tags : Nattuvishesham Districtnews House roof collapses

Recent News

Corehub Up