ഇരിങ്ങാലക്കുട: 2027ലെ ഭാരത സെൻസസിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വന്തം വിവരങ്ങൾ സ്വയം ഓണ്‍ലൈനായി രേഖപ്പെടുത്താൻ അവസരമൊരുക്കുന്ന സെൽഫ് എന്യൂമറേഷൻ പ്രക്രിയയ്ക്ക് മുകുന്ദപുരം താലൂക്കിൽ തുടക്കമായി. ഈ മാസം 30 വരെ പൊതുജനങ്ങൾക്ക് ഓണ്‍ലൈൻ സംവിധാനത്തിലൂടെ വിവരങ്ങൾ നൽകി സെൻസസ് പ്രവർത്തനത്തിൽ നേരിട്ടു പങ്കാളികളാകാം. മുകുന്ദപുരം താലൂക്കുതല ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ സ്വന്തം വിവരങ്ങൾ ഓണ്‍ലൈനായി രേഖപ്പെടുത്തി നിർവഹിച്ചു.
ചടങ്ങിൽ മുകുന്ദപുരം തഹസിൽദാർ ഡിക്സി ഫ്രാൻസിസ്, ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ എ.വി. സജിത, സെൻസസ് ക്ലർക്ക് നീരജ് പി. വിൻസന്റ് എന്നിവർ പങ്കെടുത്തു.
കൊടുങ്ങല്ലൂർ: സെൽഫ് എന്യൂമെറേഷൻ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിതല ഉദ്ഘാടനം സംവിധായകൻ കമൽ നിർവഹിച്ചു. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സണ്‍ ഹണി പീതാംബരൻ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ മുൻസിപ്പൽ സെക്രട്ടറി ലിൻസ് ഡേവിസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. രാധാകൃഷ്ണൻ, റസോജ ഹരിദാസ്, രതീഷ്, ലത ഉണ്ണികൃഷ്ണൻ, കെ.കെ. ഹാഷിക്ക്, രാമദാസ് തുടങ്ങിയവർ പങ്കെടുത്തു.
Tags : Self-enumeration Nattuvishesham District News