x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ച്ച​ടി​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം


Published: June 17, 2026 02:06 AM IST | Updated: June 17, 2026 02:06 AM IST

ചാ​ല​ക്കു​ടി: അ​ച്ച​ടി​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മേ​ഖ​ലാ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ലീ​സ് ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി കു​ണ്ടു​കു​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ർ​ധി​ച്ച ചെ​ല​വി​ന് അ​നു​സൃ​ത​മാ​യി പ്രി​ന്‍റിം​ഗ് ജോ​ലി​ക​ളു​ടെ നി​ര​ക്ക് 20 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ എ​ന്നി​വ​യി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ ആ​ദ​രി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ഉ​പ്പ​ത്ത്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​വി പു​ഷ്പ​ഗി​രി, ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ബി​ജു, ടി.​എ​സ്. ബൈ​ജു, സി.​കെ. ഷ​ണ്‍​മു​ഖ​ൻ, സെ​ക്ര​ട്ട​റി ബാ​ബു ക​രി​പ്പാ​യി, അ​ജി ജേ​ക്ക​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ് അ​ക്ഷ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Government Nattuvishesham District News

Recent News

Corehub Up