കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷന് മെംബർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം കണ്ണൂര്‍-കാസര്‍ഗോഡ് സോൺ സെക്രട്ടറി പി.വി. സന്തോഷിന് നൽകി പ്രസിഡന്റ് പി.വി. വിജയകു
കണ്ണൂർ: പത്രം, റേഡിയോ, ടെലിവിഷൻ, സോഷ്യൽ മീഡിയ തുടങ്ങിയവയിലേക്കുളള പരസ്യ ഏജൻസികളുടെ കേരളത്തിലെ ഏക സംഘടനയായ കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷന് (കെത്രീഎ) മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു. കണ്ണൂർ, കാസർഗോഡ് സോൺ മെംബർഷിപ്പ് കാമ്പയിനിന്റെ ഉദ്ഘാടനം കണ്ണൂര്‍ താവക്കര ഹോട്ടൽ റോയൽ ഒമാർസിൽ സോൺ സെക്രട്ടറി പി.വി. സന്തോഷിന് നൽകി പ്രസിഡന്റ് പി. വി.വിജയകുമാർ നിർവഹിച്ചു.
ചടങ്ങിൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറി രാജീവൻ എളയാവൂര് സന്നിഹിതനായിരുന്നു. പത്ര-ദൃശ്യ-റേഡിയോ തുടങ്ങിയ മാധമങ്ങളിലും സോഷ്യൽ മീഡിയകളിലും അംഗീകൃത ഏജൻസികളായി രണ്ട് വർഷം പൂർത്തീകരിച്ചവർക്ക് നിബന്ധനകൾക്ക് വിധേയമായി സംഘടനയിൽ അംഗത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് 98472 62067, 9446396907 എന്നീ നമ്പറുകളിൽ വിളിക്കാം.
Tags : NattuVishesham DistrictNews