പൊഴുതന അംബയിലെ പഴയ സ്കൂള്‍ കെട്ടിടം.
വൈത്തിരി: പൊഴുതന പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍പ്പെട്ട അംബയിലെ പഴയ എല്‍പി സ്കൂള്‍ കെട്ടിടം സാമൂഹിക വിരുദ്ധര്‍ താവളമാക്കുന്നു.
വര്‍ഷങ്ങളായി ഉപയോഗത്തില്‍ ഇല്ലാത്ത കെട്ടിടത്തില്‍ രാത്രിയും പകലും പ്രദേശവാസികള്‍ക്ക് പരിചയമില്ലാത്തവര്‍ വന്നുപോകുന്നുണ്ട്. ഇത് നാട്ടുകാരില്‍ ആശങ്ക സൃഷ്ടിക്കുകയാണ്. തകര്‍ന്ന ജനലുകളും ഭിത്തികളും സാമൂഹിക വിരുദ്ധര്‍ക്ക് കെട്ടിടത്തില്‍ പ്രവേശിക്കാനും തിരികേ പോകാനും സൗകര്യമാകുകയാണ്. കെട്ടിടത്തിന് കാവലോ സുരക്ഷാ വേലിയോ ഇല്ല. കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങള്‍ കെട്ടിട പരിസരത്ത് കാണാമെന്ന് പ്രദേശവാസികള്‍ പറയുന്നു.
Tags : Nattuvishesham Districtnews Deepikanews