x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ലും​താ​ഴ​ത്തെ കു​രു​ക്ക്: ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി നേ​രി​ട്ട് പ​രി​ശോ​ധി​ക്കും

വെബ് ഡെസ്ക്
Published: October 5, 2026 06:14 AM IST | Updated: October 5, 2026 06:14 AM IST

കൊ​ല്ലം: ക​ല്ലും​താ​ഴ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ല്‍ ര​ണ്ട് റെ​യി​ല്‍​വേ ഓ​വ​ര്‍ ബ്രി​ഡ്ജും അ​നു​ബ​ന്ധ റോ​ഡു​ക​ളു​മെ​ന്ന നി​ര്‍​ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത സം​ബ​ന്ധി​ച്ച സാ​ങ്കേ​തി​ക പ​ഠ​നം ദേ​ശീ​യ​പാ​ത അ​തോ​റി​ട്ടി ഒ​ഫ് ഇ​ന്ത്യ നേ​രി​ട്ട് ന​ട​ത്തും. ക​ല്ലും​താ​ഴ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​ന് സാ​ങ്കേ​തി​ക പ​ഠ​നം ന​ട​ത്താ​ന്‍ ടി​കെ​എം കോ​ള​ജി​ലെ വി​ദ​ഗ്ദ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് എം​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗം സാ​ധ്യ​താ പ​ഠ​നം ന​ട​ത്താ​ന്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി​യെ നി​യ​മി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഉ​ന്ന​ത അ​ധി​കാ​രി​ക​ള്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി. ദേ​ശീ​യ​പാ​ത അ​തോ​റി​ട്ടി​യു​ടെ ന​യം അ​നു​സ​രി​ച്ച് ദേ​ശീ​യ​പാ​ത​യി​ല്‍ വ​രു​ന്ന റെ​യി​ല്‍​വേ മേ​ല്‍​പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണം അ​തോ​റി​ട്ടി​യാ​ണ് നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​റ്റൊ​രു ക​ണ്‍​സ​ള്‍​ട്ട​ന്‍​സി​യെ നി​യോ​ഗി​ക്കാ​തെ അ​വ​ര്‍ നേ​രി​ട്ട് സാ​ങ്കേ​തി​ക പ​ഠ​നം ന​ട​ത്താ​മെ​ന്ന് യോ​ഗ​ത്തി​ല്‍ ഉ​റ​പ്പു ന​ല്‍​കി​യ​ത്. ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ സ​ന്തോ​ഷ് കു​മാ​ര്‍ യാ​ദ​വ്, അം​ഗം വെ​ങ്കി​ട്ട​ര​മ​ണ എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up