x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത​ഭാ​ര​വു​മാ​യി എ​ത്തി​യ ലോ​റി ആ​ർ​ടി​ഒ അ​ധി​കൃ​ത​ർ ത​ട​ഞ്ഞി​ട്ടു

വെബ് ഡെസ്ക്
Published: October 5, 2026 05:10 AM IST | Updated: October 5, 2026 05:27 AM IST

അ​മി​ത​ഭാ​ര​വു​മാ​യി എ​ത്തി​യ ലോ​റി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്ത് ത​ട​ഞ്ഞി​ട്ട​പ്പോ​ൾ.

ഒ​റ്റ​പ്പാ​ലം: അ​മി​ത​ഭാ​ര​വു​മാ​യി എ​ത്തി​യ ലോ​റി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ ത​ട​ഞ്ഞി​ട്ടു. പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത​യി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം താ​റു​മാ​റാ​യി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നു ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്താ​ണ് സ​ംഭ​വം. കൂ​റ്റ​ൻ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ ക​യ​റ്റി വ​ന്ന ലോ​റി എം​വി​ഐ. കെ. ​വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ര​ക്ഷാ​പ്ര​ശ്‌​നം ചൂ​ണ്ടി​ക്കാ​ട്ടി ത​ട​ഞ്ഞി​ട്ട​ത്.

പാ​ല​ത്തി​ന് അ​പ​ക​ട​മാ​കു​മെ​ന്ന് ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു ന​ട​പ​ടി. തു​ട​ർ​ന്ന് ഇ​വ​രി​ൽ​നി​ന്ന് പി​ഴ ഈ​ടാ​ക്കി. ഹൈ​വേ പൊ​ലിസും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up