x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം.​എം. ന​സീ​ര്‍ എം​എ​ല്‍​എ​യു​ടെ ജ​ന​സ​മ്പ​ര്‍​ക്ക പ​രി​പാ​ടി​ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: October 5, 2026 06:11 AM IST | Updated: October 5, 2026 06:11 AM IST

ജ​ന​സ​മ്പ​ര്‍​ക്ക പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച് എം.​എം. ന​സീ​ര്‍ എം​എ​ല്‍​എ പ്ര​സം​ഗി​ക്കു​ന്നു.

അ​ഞ്ച​ല്‍ : ച​ട​യ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ പ​ട്ടി​ക​ജാ​തി ഉ​ന്ന​തി​ക​ളി​ലെ ഉ​ന്ന​തി​ക​ളി​ലെ സാ​ധാ​ര​ണ​ക്കാ​ര​യ കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ല്‍ ക​ണ്ട് പ​രാ​തി​ക​ളും പ്ര​ശ്‌​ന​ങ്ങ​ളും കേ​ള്‍​ക്കാ​ന്‍ എം.​എം. ന​സീ​ര്‍ എം​എ​ല്‍​എ ആ​വി​ഷ്‌​കരി​ച്ച ജ​ന​സ​മ്പ​ര്‍​ക്ക പ​രി​പാ​ടി​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം ന​ട​ന്നു. അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണം​കോ​ട് ഐ​എ​ച്ച്ഡി​പി ഉ​ന്ന​തി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​എം.​സാ​ദി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​സ​മ്പ​ര്‍​ക്ക പ​രി​പാ​ടി ഉ​ന്ന​തി നി​വാ​സി​ക​ള്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ നേ​രി​ട്ടും നി​വേ​ദ​ന​ങ്ങ​ള്‍ മു​ഖാ​ന്തി​ര​വും ന​ല്‍​കി.

ആ​വ​ശ്യ​ങ്ങ​ളി​ല്‍ നി​യ​മ​പ​ര​മാ​യി സാ​ധി​ക്കു​ന്ന​വ​യ്ക്ക് വേ​ഗ​ത്തി​ല്‍ പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്ന് എം​എ​ല്‍​എ ഉ​റ​പ്പ് ന​ല്‍​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ജി.​സാ​ബു, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​ര​യ എ​ച്ച്.​സു​നി​ല്‍ ദ​ത്ത്, മാ​ഹീ​ന്‍ കാ​ട്ടു​പു​റം, സോ​ഫി ബി ​വ​ര്‍​ഗീ​സ്, പാ​ര്‍​ലമെ​ന്‍ററി പാ​ര്‍​ട്ടി ലീ​ഡ​ര്‍ ജേ​ക്ക​ബ് മാ​ത്യൂ, മെ​മ്പ​ര്‍​മാ​രാ​യ എ​സ്. ശ്രീ​ല​ത, അ​സീ​മാ സ​ലീം രാ​ജ​ന്‍, ആ​ര്‍.​രാ​ജേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up