പുല്‍പ്പള്ളി: തൊഴിലുറപ്പ് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് പഞ്ചായത്തിനെതിരേ നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും പ്രസ്താവനയില്‍ പറഞ്ഞു.
യുഡിഎഫ് പുല്‍പ്പള്ളി പഞ്ചായത്തിനെതിരേ ഉന്നയിച്ച ആരാരോപണങ്ങള് സം
സ്ഥാന സര്‍ക്കാരിനെതിരായി തീരുകയാണ്. അന്യായമായി ജീവനക്കാരെ സ്ഥലം മാറ്റുകയും പകരം ജീവനക്കാരെ നിയമിക്കാതിരിക്കുകയും ചെയ്യുക വഴി ഓഫിസ് പ്രവര്‍ത്തനം സ്തംഭിച്ചു.
ഇതിനെതിരേ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ കല്‍പ്പറ്റ ജെഡിയെ ഉപരോധിച്ച ഘട്ടത്തില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്നുമാറി തൊഴിലുറപ്പു തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് പഞ്ചായത്ത് ഓഫിസ് മാര്‍ച്ചില്‍ പങ്കാളിത്തം ഉറപ്പ് വരുത്താനാണിപ്പോള് ശ്രമം.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശപ്രകാരം ഒരേ സമയം നൂറ് പ്രവര്‍ത്തികള്‍ മാത്രമേ നടത്താന്‍ കഴിയു. നിലവില്‍ 130 ഓളം പ്രവര്‍ത്തികള്‍ നടക്കുന്നതില്‍ 54 പ്രവൃത്തികള്‍ ടെക്നിക്കല്‍ ഫിസിബിലിറ്റി ആവശ്യമായ പ്രവര്‍ത്തികളാണ്.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ച് പുതിയ പദ്ധതികളുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് ഗ്രാമസഭകള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തീകരിച്ചത്. വാര്‍ഡ് തലത്തില്‍ തയാറാക്കുന്ന പ്രവര്‍ത്തികള്‍ക്ക് മസ്റ്ററോള് അനുവധിക്കേണ്ടത് ബ്ലോക്ക് പഞ്ചായത്താണ്.
പദ്ധതി രൂപീകരണത്തിലോ ഗ്രാമസഭകളിലോ യാതൊരു കാലതാമസവും ഉണ്ടായിട്ടില്ലെന്നിരിക്കെ തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ഇവര്‍ പറഞ്ഞു.
Tags : Nattuvishesham Districtnews Deepikanews