ഫ്രാൻസിസ്കൻ അൽമായ സഭയുടെ (എസ്എഫ്ഒ) ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചെമ്പേരി കരുണാലയം വയോജന സംരക്ഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച വിശുദ്ധ ഫ്രാൻസിസ് അസീ
ചെമ്പേരി: ഫ്രാൻസിസ്കൻ അൽമായ സഭയുടെ (എസ്എഫ്ഒ) ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷിക ഓർമദിനം ആചരിച്ചു. ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ അസിസ്റ്റന്റ് റെക്ടർ ഫാ. മാർട്ടിൻ തുറയ്ക്കൽ വിശുദ്ധ കുർബാനയർപ്പിച്ചു. റെക്ടർ ഫാ. തോമസ് തയ്യിൽ സന്ദേശം നൽകി.
എസ്എഫ്ഒ അംഗങ്ങൾ പങ്കെടുത്ത പ്രദക്ഷിണത്തിന് ഷിന്റോ വെട്ടിക്കുഴിയിൽ നേതൃത്വം വഹിച്ചു. തുടർന്ന് ചെമ്പേരിയിലെ വയോജന സംരക്ഷണ കേന്ദ്രമായ കരുണാലയത്തിൽ നടന്ന ഓർമദിനാചരണ സമ്മേളനം കരുണാലയം ഡയറക്ടർ ഫാ. ബിജു ചേന്നോത്ത് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഒ യൂണിറ്റ് പ്രസിഡന്റ്
പി.കെ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
ഡൊമിനിക്ക് തെക്കേമുറി, സ്കറിയ കളപ്പുരയ്ക്കൽ, ഡെയിസി മാരിപ്പുറത്ത്, സാലി വെള്ളിയാംകണ്ടത്തിൽ, ചിന്നമ്മ മണിമലത്തറപ്പിൽ, ലീലാമ്മ പേണ്ടാനത്ത്, ദേവസ്യാ കളപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. എസ്എഫ്ഒ അംഗങ്ങൾ ചേർന്ന് കരുണാലയം ഡയറക്ടർ ഫാ. ബിജു ചേന്നോത്തിന് മെമെന്റോ സമ്മാനിച്ചു.
കരുണാലയം, സാന്ത്വനം എന്നിവിടങ്ങളിൽ സേവനം ചെയ്തുവരുന്ന സിസ്റ്റർ ഡെൽസി എസ്ഡി ഉൾപ്പെടെയുള്ള സന്യസ്തരെ ചെമ്പേരി എസ്എഫ്ഒയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. വയോജന ദിനാചരണത്തിന്റെ ഭാഗമായി കരുണാലയത്തിലെ വയോജനങ്ങളെ വാർഡ് മെംബർ ജോൺസൺ പുലിയുറുമ്പിൽ പൊന്നാട യണിയിച്ചു. സിസ്റ്റർ ഡെൽസി മറുപടി പ്രസംഗം നടത്തി. തുടർന്ന് അന്തേവാസിളോടൊപ്പം സ്നേഹവിരുന്നും നടന്നു. ജോസ് പാറത്താനത്ത്, ജോസ് കരിക്കാട്ടുകണ്ണിയിൽ എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews