x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ല​ത്ത​റ​യി​ൽനി​ന്നു നെ​ൽ​കൃ​ഷി​ക്ക് ജ​ല​വി​ത​ര​ണം തു​ട​ങ്ങി

വെബ് ഡെസ്ക്
Published: October 7, 2026 06:23 AM IST | Updated: October 7, 2026 06:23 AM IST

മൂ​ല​ത്ത​റ ഇ​ട​ത് ക​നാ​ലി​ൽ നി​റ​ഞ്ഞൊ​ഴു​കു​ന്ന ക​മ്പാ​ല​ത്ത​റ ഏ​രി ജ​ലം.

ചി​റ്റൂ​ർ: മൂല​ത്ത​റ​യി​ൽനി​ന്നു നെ​ൽ​കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ജ​ലവി​ത​ര​ണം തു​ട​ങ്ങി.

ഇ​ട​തു ക​നാ​ൽ വ​ഴി പ​ട്ട​ഞ്ചേ​രി, പെ​രു​മാ​ട്ടി, ത​ത്ത​മം​ഗ​ലം, ആ​റാം​പാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ജ​ലം എ​ത്തി​ക്കു​ന്ന​ത്. തേ​മ്പാ​റ​മ​ട, പൊ​ൽ​പ്പു​ള്ളി, കു​ന്ദം​ങ്കാ​ട്ടു​പ​തി, വാ​ള​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ക​നാൽ വെ​ള്ളം ന​ൽ​കി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​മ്പാ​ല​ത്ത​റ ഏരി​യിൽ നി​ല​വി​ൽ ര​ണ്ടു മീ​റ്റ​ർ ജ​ല​മാ​ണു​ള്ള​ത്.
ഇ​ത് ക​ഴി​ഞ്ഞാ​ൽ വീ​ണ്ടും ഏ​രി​ നി​റ​ക്കു​മെ​ന്ന് ചി​റ്റൂ​ർ ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കി​ര​ൺ എ​ബ്ര​ഹാം തോ​മ​സ് അ​റി​യി​ച്ചു.
മൂ​പ്പു​കൂ​ടി​യ വി​ത്തി​റ​ക്കി​യ​ ക​ർ​ഷ​ക​രു​ടെ കൊ​യ്ത്തി​ന് ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​ത​ൽ സ​മ​യം വേ​ണ്ടി​വ​രും.

ഇ​പ്പോ​ൾ ന​ൽ​കിവ​രു​ന്ന ജ​ലം കൃ​ഷി ഉ​ണ​ക്കം ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്. താ​ലൂ​ക്കി​ൽ മൂ​പ്പ് കു​റ​ഞ്ഞ ഉ​മ, ജ്യോതി വി​ത്തു​ക​ൾ ഉ​പ​യോ​ഗി​ച്ച ക​ർ​ഷ​ക​ർ കൊ​യ്ത്ത് ക​ഴി​ഞ്ഞ് ര​ണ്ടാംവി​ള ജോ​ലി​ക​ൾ ആ​രം​ഭിച്ചി​ട്ടു​ണ്ട്. ര​ണ്ട് ദി​വ​സം മു​ന്പ് താ​ലൂ​ക്കി​ൽ വ്യാ​പ​കമാ​യി ല​ഭി​ച്ച മ​ഴ കൃ​ഷി​പണി​ക​ൾക്ക് സ​ഹാ​യ​മാ​യി​ട്ടുണ്ട്.

Tags : Nattuvishesham DistrictNews

Recent News

Corehub Up