താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് സി.കെ. രവീന്ദ്രൻ നിർവഹിക്കുന്നു.
കൽപ്പറ്റ: പദ്ധതി പ്രവർത്തനങ്ങളും ലൈബ്രറികളുടെ വികസനവും ചർച്ച ചെയ്യുന്നതിന് ഗ്രന്ഥശാലകളിൽ ലൈബ്രറി കൗണ്‍സിൽ നടത്തുന്ന "പരസ്പരം' പരിപാടിയിയുടെ വൈത്തിരി താലൂക്കുതല ഉദ്ഘാടനം പുത്തൂർവയൽ ധ്വനി ട്രൈബൽ ലൈബ്രറിയിൽ നടത്തി.
താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് സി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.കെ. അച്യുതൻ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി സി.എം. സുമേഷ്, ജോയിന്റ് സെക്രട്ടറി ഡോ. ജിതിൻ കണ്ടോത്ത്, എക്സിക്യുട്ടിവ് കമ്മിറ്റി അംഗം കെ. വിശാലാക്ഷി, ആർ. കലേഷ്, കെ.വി. സുരേഷ്, ധ്വനി ലൈബ്രറി സെക്രട്ടറി സി. ലത ലൈബ്രറിയൻ ശ്രേയ സുരേഷ് എന്നിവർ പ്രസംഗിച്ചു.