പാലിയാണയിലെ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനായി നിർമിച്ച ഫൗണ്ടേഷന്.
വെള്ളമുണ്ട: പഞ്ചായത്തിലെ പാലിയാണയില്‍ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് കഴിഞ്ഞ ഭരണ സമിതിയുടെ അവസാനകാലത്ത് ആരംഭിച്ച പ്രവൃത്തി എങ്ങുമെത്തിയില്ല.
ഫൗണ്ടേഷന് ഇട്ടതല്ലാതെ മറ്റൊരു പണിയും നടന്നില്ല. പലവട്ടം ബന്ധപ്പെട്ടെങ്കിലും പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് പറയാന്‍ കരാറുകാരന് തയാറാകുന്നില്ലെന്ന് വാര്‍ഡ് മെംബര്‍ പറയുന്നു.
പ്രവൃത്തി അടിയന്തരമായി നടത്തുന്നതിന് പഞ്ചായത്ത് ഭരണസമിതി ഇടപെടണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു.
Tags : Nattuvishesham Districtnews Deepikanews Paliyanai is delayed.