ബണ്ട് റോഡിന്റെ നിര്‍മാണം ബി.ബി. ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിക്കുന്നു.
ചാത്തന്നൂര്‍: ചിറക്കര പഞ്ചായത്തിലെ കുഴുപ്പില്‍ വാര്‍ഡില്‍ കുഴുപ്പില്‍ ഏലാബണ്ട് റോഡ് ഫിഷറീസ് വകുപ്പില്‍നിന്ന് തുക അനുവദിച്ച റോഡിന്റെ ഉദ്ഘാടനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ചിറക്കര ഉല്ലാസ് കൃഷ്ണന് അധ്യക്ഷനായിരുന്നു. കുഴുപ്പില്‍ വാര്‍ഡ് മെമ്പര്‍ ദേവീദാസ്കണ്ണന് സ്വാഗതം പറഞ്ഞു
വൈസ് പ്രസിഡന്റ് രമ്യ മനോജ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കിരണ്ചിറക്കര, ബിന്ദു സുനില്‍, സജന വിനോദ് പഞ്ചായത്ത് അംഗങ്ങളായ ഉഷ ജഗദീശന്, ശ്രീകുമാര്‍, അമ്പിളിരാജേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.