x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​എം​​ജി​യി​​ല്‍ ക്യൂ​​റേ​​റ്റ​​ഡ് ഷോ

വെബ് ഡെസ്ക്
Published: October 7, 2026 12:21 AM IST | Updated: October 7, 2026 12:21 AM IST

എ​​ഴു​​ത്തു​​കാ​​ര​​ന്‍ പി.​​എ​​ന്‍. ഗോ​​പീ​​കൃ​​ഷ്ണ​​ന്‍ ക്യൂ​​റേ​​റ്റ​​ഡ് ഷോ ​​അ​​വ​​ത​​രി​​പ്പി​​ക്കു​​ന്നു.

​കോ​​ട്ട​​യം: മ​​ഹാ​​ത്മാ​​ഗാ​​ന്ധി​​യു​​ടെ ജീ​​വി​​ത​​ത്തി​​ലെ അ​​വ​​സാ​​ന കാ​​ല​​ഘ​​ട്ട​​ത്തി​​ലെ സം​​ഭ​​വ​​ങ്ങ​​ളെ ഒ​​പ്പി​​യെ​​ടു​​ത്ത് എ​​ഴു​​ത്തു​​കാ​​ര​​ന്‍ പി.​​എ​​ന്‍. ഗോ​​പീ​​കൃ​​ഷ്ണ​​ന്‍ ത​​യാ​​റാ​​ക്കി​​യ ക്യൂ​​റേ​​റ്റ​​ഡ് ഷോ ​​എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ അ​​വ​​ത​​രി​​പ്പി​​ച്ചു.
ഗാ​​ന്ധി​​ജ​​യ​​ന്തി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി സ്‌​​കൂ​​ള്‍ ഓ​​ഫ് ഗാ​​ന്ധി​​യ​​ന്‍ തോ​​ട്ട് ആ​​ന്‍​ഡ് ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ല്‍ ന​​ട​​ന്ന പ​​രി​​പാ​​ടി​​യി​​ലാ​​യി​​രു​​ന്നു അ​​വ​​ത​​ര​​ണം.

സ്വാ​​ത​​ന്ത്ര്യ സ​​മ​​ര​​ത്തി​​ന്‍റെ അ​​വ​​സാ​​ന നാ​​ളു​​ക​​ളി​​ല്‍ ന​​വ​​ഖാ​​ലി, ബീ​​ഹാ​​ര്‍, കോ​​ല്‍​ക്ക​​ത്ത, വ​​ട​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ന്‍ പ്ര​​വി​​ശ്യ തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ വ​​ര്‍​ഗീ​​യ​​ക​​ലാ​​പ​​ങ്ങ​​ള്‍ ശ​​മി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി ഗാ​​ന്ധ​​ജി​​യു​​ടെ ഇ​​ട​​പെ​​ട​​ലു​​ക​​ള്‍ കാ​​ണി​​ക്കു​​ന്ന ഫോ​​ട്ടോ​​ക​​ളോ​​ടൊ​​പ്പം ഗാ​​ന്ധി​​വ​​ധ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ന്ന സം​​ഭ​​വ​​ങ്ങ​​ളും കൂ​​ട്ടി​​ച്ചേ​​ര്‍​ത്താ​​യി​​രു​​ന്നു പ്ര​​ദ​​ര്‍​ശ​​നം.

പി. ​​അ​​ജി​​ത് കു​​മാ​​ര്‍ സം​​വി​​ധാ​​നം ചെ​​യ്ത ജ​​ല​​മു​​ദ്ര എ​​ന്ന ഡോ​​ക്യൂ​​മെ​​ന്‍റ​റി​​യു​​ടെ പ്ര​​ദ​​ര്‍​ശ​​ന​​വും ച​​ര്‍​ച്ച​​യും ന​​ട​​ന്നു. വ​​കു​​പ്പ് മേ​​ധാ​​വി ഡോ. ​​പി.​​പി. നൗ​​ഷാ​​ദ്, ഡോ. ​​എം.​എ​​ച്ച്. ഇ​​ലി​​യാ​​സ്, ഫാ. ​​ഡോ. കെ. ​​എം. ജോ​​ര്‍​ജ്, ഡോ. ​​രാ​​ജേ​​ഷ് മാ​​ണി, ഡോ. ​​പി. അ​​മ​​ല്‍, ​മ​​ന​​സ് ജ്യോ​​തി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Tags : Nattuvishesham Districtnews Deepikanews Curated

Recent News

Corehub Up