x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നു പ്ര​ധാ​ന റോ​ഡു​ക​ൾ ന​വീ​ക​രി​ക്കും

വെബ് ഡെസ്ക്
Published: October 6, 2026 05:17 AM IST | Updated: October 6, 2026 05:17 AM IST

മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പേ​രാ​വൂ​ർ മ​ണ്ഡ​ലം പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗത്തിൽ നിന്ന്.

ഇ​രി​ട്ടി: പേ​രാ​വൂ​ർ ​മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് പ്ര​ധാ​ന റോ​ഡു​ക​ൾ കെ​എ​സ്ടി​പി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഇ​തി​ന്‍റെ എ​സ്റ്റി​മേ​റ്റ് ഉ​ട​ൻ സ​മ​ർ​പ്പി​ക്കും. വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ​മ​ണ്ഡ​ലം പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വാ​ഴ​യി​ൽ പാ​ല​ത്തി​ന് പ​ക​രം പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് 7.4 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​നും അം​ഗീ​കാ​രം ല​ഭി​ച്ചു. അ​യ്യ​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ കൊ​ണ്ടൂ​ർ പു​ഴ​യ്ക്ക് കു​റു​കെ വ​ള്ളി​ത്തോ​ട്–​സെ​ന്‍റ് ജൂ​ഡ്–​വാ​ഴ​യി​ൽ പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ പാ​ലം. 2022ലെ ​മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലാ​ണ് നി​ല​വി​ലെ ചെ​റി​യ പാ​ലം ത​ക​ർ​ന്ന​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ താ​ൽ​ക്കാ​ലി​ക ന​ട​പ്പാ​ലം ഒ​രു​ക്കി​യി​രു​ന്നു.

മാ​ട​ത്തി​ൽ–​കീ​ഴ്പള്ളി–​പാ​ല​പ്പു​ഴ റോ​ഡ്, ഇ​രി​ട്ടി–​പേ​രാ​വൂ​ർ–​നെ​ടും​പൊ​യി​ൽ റോ​ഡ്, കു​ന്നോ​ത്ത്–​കേ​ള​ൻ​പീ​ടി​ക–​മ​ട്ടി​ണി–​നി​ര​ങ്ങ​ൻ​ചെ​റ്റ റോ​ഡ് എ​ന്നി​വ​യാ​ണ് കെ​എ​സ്ടി​പി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. കു​ന്നോ​ത്ത്–​കേ​ള​ൻ​പീ​ടി​ക–​മ​ട്ടി​ണി റോ​ഡി​ന്‍റെ 12 കി​ലോ​മീ​റ്റ​ർ ന​വീ​ക​ര​ണ​ത്തി​ന് 25 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റാ​ണ് സ​മ​ർ​പ്പി​ക്കു​ക.

മു​രി​ങ്ങോ​ടി–​മേ​ൽ​മു​രി​ങ്ങോ​ടി റോ​ഡി​നും മ​ണ​ത്ത​ണ–​അ​മ്പാ​യ​ത്തോ​ട് റോ​ഡി​നും അ​ഞ്ചു​കോ​ടി രൂ​പ വീ​തം ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ സീ​സ​ണി​ന് മു​ന്പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. കാ​പ്പും​ക​ട​വ്, പാ​ല​പ്പു​ഴ പാ​ല​ങ്ങ​ൾ​ക്കാ​യി പു​തി​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

 

ആ​ന​മ​തി​ൽ ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്കും
ആ​റ​ളം ഫാ​മി​ലെ ആ​ന​മ​തി​ൽ നി​ർ​മാ​ണം ഡി​സം​ബ​റി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം യോ​ഗ​ത്തെ അ​റി​യി​ച്ചു. 9.89 കി​ലോ​മീ​റ്റ​ർ മ​തി​ൽ നി​ർ​മി​ക്കേ​ണ്ട​തി​ൽ 6.7 കി​ലോ​മീ​റ്റ​ർ പൂ​ർ​ത്തി​യാ​യി. ശേ​ഷി​ക്കു​ന്ന 2.19 കി​ലോ​മീ​റ്റ​റി​ൽ ഒ​രു കി​ലോ​മീ​റ്റ​റി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ശേ​ഷി​ക്കു​ന്ന 1.19 കി​ലോ​മീ​റ്റ​റി​ൽ അ​ര​കി​ലോ​മീ​റ്റ​റി​ലെ കൂ​പ്പ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ബാ​ക്കി​യു​ള്ള ഭാ​ഗ​ത്ത് റെ​യി​ൽ​വേ​ലി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​ന്ന ന​ട​പ​ടി​യും പൂ​ർ​ത്തി​യാ​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. കെ​ആ​ർ​എ​ഫ്ബി മാ​നേ​ജ​ർ എം. ​ജ​ഗ​ദീ​ഷ്, കെ​ട്ടി​ട നി​ർ​മാ​ണ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സി. ​സ​വി​ത, മ​ന്ത്രി​യു​ടെ പി.​എ. മു​ഹ​മ്മ​ദ് ജ​സീ​ർ, പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews

Recent News

Corehub Up