x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്‌​നേ​ഹാ​ദ​രം

വെബ് ഡെസ്ക്
Published: October 6, 2026 05:56 AM IST | Updated: October 6, 2026 05:56 AM IST

ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കാ​ൻ സം​ഘ​ടി​പ്പി​ച്ച സ്‌​നേ​ഹാ​ദ​രം പ​രി​പാ​ടി

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ക​ണ്ണാ​ശു​പ​ത്രി​യി​ലും ന​ട​ത്തി​യ മെ​ഗാ ക്ലീ​നിം​ഗ് ഡ്രൈ​വി​ൽ പ​ങ്കെ​ടു​ത്ത ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു. 150 തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് സ്‌​നേ​ഹാ​ദ​രം എ​ന്ന പ​രി​പാ​ടി​യി​ൽ ഉ​പ​ഹാ​രം ന​ൽ​കി​യ​ത്.
ന​ഗ​ര​സ​ഭാ ടൗ​ൺ പ്ലാ​നിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​റ്റൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ണ്ണ​മ്മൂ​ല എ​സ്എ​ൻ ക്ല​ബി​ൽ ചേ​ർ​ന്ന ച​ട​ങ്ങ് ഡെ​പ്യൂ​ട്ടി മേ​യ​ർ ജി.എ​സ്. ആ​ശാ​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ഴു​ത്തു​കാ​രാ​യ കാ​യം​കു​ളം യൂ​നി​സ്, പി.ആ​ർ. ആ​ശ, ജ​ന​റ​ൽ ഹോ​സ്‌​പി​റ്റ​ൽ സൂ​പ്ര​ണ്ട് ഡോ. ​കൃ​ഷ്‌​ണ​വേ​ണി, പു​തി​യ മെ​ഡി​ക്ക​ൽ കോ​ളജി​ന്‍റെ നോ​ഡ​ൽ ഓ​ഫിസ​ർ ഡോ.ക​വി​ത ര​വി, ഗ​വ. ക​ണ്ണാ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഡോ.ചി​ത്ര, സൂ​പ്ര​ണ്ട് ഡോ. ​സു​നി​ൽ​കു​മാ​ർ, ആ​ർഎംഒ ഡോ.ന​യ​ന, ന​ഗ​ര​സ​ഭ ക്ലീ​ൻ​സി​റ്റി മാ​നേ​ജ​ർ സു​ജി​ത് സു​ധാ​ക​ർ, സോ​ല​സ് കോ - ഓ​ർ​ഡി​നേ​റ്റ​ർ മി​നി വി. ​നാ​യ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്്‌ടർ​മാ​രാ​യ അ​രു​ൺ എ​സ്. നാ​യ​ർ, എ​ൻ. അ​നി​ൽ , സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ.​വി​മ​ൽ ജോ​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌ടർ പി.എ​സ്. അ​ജീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.

Tags : Nattuvishesham Districtnews Deepikanews A gesture of

Recent News

Corehub Up