കെഎസ്ആർടിസിയുടെ പാലക്കാട്- കാസർഗോഡ് പുതിയ ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് പാലക്കാട് ഡിപ്പോയിൽ രമേഷ് പിഷാരടി എംഎൽഎ നിർവഹിക്കുന്നു.
പാലക്കാട്: കെഎസ്ആർടിസിയുടെ പാലക്കാട്- കാസർഗോഡ് പുതിയ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. പാലക്കാട് ഡിപ്പോയിൽ രമേഷ് പിഷാരടി എംഎൽഎ ഫ്ലാഗ് ഓഫ് നിർവഹിച്ചു. കെഎസ്ആർടിസിയുടെ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസാണ് സർവീസ് നടത്തുന്നത്. രാത്രി ഏഴിന് സർവീസ് ആരംഭിച്ച് രാവിലെ 3.40ന് കാസർഗോഡ് എത്തിച്ചേരും.
മഞ്ചേരി, കോഴിക്കോട് വഴി കാസർഗോട്ടേക്ക് രാത്രികാല സർവീസ് എന്ന ദീർഘകാലമായുള്ള ആവശ്യം രമേഷ് പിഷാരടി എംഎൽഎ യും മഞ്ചേരി എംഎൽഎ റഹ്മത്തുള്ളയും ചേർന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പാലക്കാട് ഡിപ്പോയിൽ നിന്നു പുതിയ സർവീസായി ആരംഭിക്കുന്നതിന് അനുമതി ലഭിച്ചത്.
ഈ സർവീസ് ആരംഭിക്കുന്നതോടുകൂടി മലബാർ മേഖലയിലേക്കുള്ള യാത്രക്കാർക്ക് വളരെയധികം പ്രയോജനമാകുമെന്ന് എംഎൽഎ പറഞ്ഞു.
പരിപാടിയിൽ വാർഡ് കൗണ്‍സിലർ എ. അഷ്കർ, പിരായിരി പഞ്ചായത്ത് പ്രസിഡന്റ് എം. ഇസ്മയിൽ, കെഎസ്ആർടിസി കണ്ട്രോളിംഗ് ഇൻസ്പെക്ടർ മുഹമ്മദ് മൻസൂർ, സ്റ്റേഷൻ മാസ്റ്റർ ആർ. വികാസ്, കെഎസ്ടിഡബ്യുയു ജില്ലാ പ്രസിഡന്റ് പി. സന്തോഷ് കുമാർ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.വി. സതീഷ്, സിഎംപി ജില്ലാ സെക്രട്ടറി പി. കലാധരൻ, എസ്.എം. താഹ എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews