x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ൾ: അ​വ​ലോ​ക​നയോ​ഗം ചേ​ർ​ന്നു

വെബ് ഡെസ്ക്
Published: October 6, 2026 06:22 AM IST | Updated: October 6, 2026 06:22 AM IST

ജി​ല്ല പൊ​ലിസ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീം ഐ​പി​എ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന അ​വ​ലോ​ക​നയോ​ഗ​ം.

കൊ​ര​ട്ടി: കൊ​ര​ട്ടി മു​ത്തി​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പൊ​ലിസ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീ​മി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു. പ​ള്ളി അ​ധി​കൃ​ത​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


ദേ​ശീ​യ​പാ​ത​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ലെ വാ​ഹ​ന​ത്തി​ര​ക്കും ക​ണ​ക്കി​ലെ​ടു​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നും ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ യോ​ഗം വി​ല​യി​രു​ത്തി. വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​തി​നാ​യി നാ​ലു​വി​ധ​ത്തി​ലു​ള്ള ഡൈ​വേ​ർ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ദി​ശാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ഡി​വൈ​എ​സ്പി ജെ. ​കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു. ഡൈ​വേ​ർ​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ക്കും. യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ പോ​ലീ​സ് സേ​വ​ന​വും ല​ഭ്യ​മാ​ക്കും.


60 നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ, വി​പു​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം, 250ലേ​റെ വോ​ള​ന്‍റി​യ​ർ​മാ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ട് അ​റി​യി​ച്ചു.
പൊ​ലിസ്, ആ​രോ​ഗ്യം, വൈ​ദ്യു​തി, ഫ​യ​ർ​ഫോ​ഴ്സ്, ഇ​റി​ഗേ​ഷ​ൻ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ നി​ർ​ദേ​ശി​ച്ച മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ദി​വ​സേ​ന മാ​ലി​ന്യം നീ​ക്കം​ചെ​യ്യും. നി​യ​മാ​നു​സൃ​ത​മാ​യ രീ​തി​യി​ൽ മാ​ത്ര​മേ താ​ൽ​ക്കാ​ലി​ക ക​ച്ച​വ​ട, ഭ​ക്ഷ​ണ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.കെ​എ​സ്ഇ​ബി, പൊ​തു​മ​രാ​മ​ത്ത്, ഫ​യ​ർ​ഫോ​ഴ്സ്, ഇ​റി​ഗേ​ഷ​ൻ, വാ​ട്ട​ർ അ​ഥോ​റി​റ്റി തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​റി​യി​ച്ചു.


അ​തേ​സ​മ​യം ദേ​ശീ​യ​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ എ​ൻ​എ​ച്ച്എ​ഐ​ക്കെ​തി​രേ യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. ഉ​ന്ന​ത​ത​ല​യോ​ഗ​ങ്ങ​ളി​ൽ എ​ൻ​എ​ച്ച്എ​ഐ പ്ര​തി​നി​ധി​ക​ൾ ന​ൽ​കു​ന്ന ഉ​റ​പ്പു​ക​ൾ പ​ല​പ്പോ​ഴും ന​ട​പ്പാ​കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന പ​രാ​തി. മു​രി​ങ്ങൂ​ർ കോ​ട്ട​മു​റി ജം​ഗ്ഷ​ൻ മു​ത​ൽ പെ​രു​മ്പി വ​രെ​യു​ള്ള ഭാ​ഗ​ത്തെ തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തി​നാ​ൽ പ്ര​ദേ​ശം ഇ​രു​ട്ടി​ലാ​ണെ​ന്നും അ​ടി​യ​ന്ത​ര​ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യം നേ​ര​ത്തെ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും പ​രി​ഹാ​രം ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു​വെ​ന്നും കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​ഞ്ഞു. കൊ​ര​ട്ടി ജം​ഗ്ഷ​നി​ൽ ദേ​ശീ​യ​പാ​ത​യ്ക്ക് കു​റു​കെ​യു​ള്ള നി​ർ​മാ​ണ​ത്തി​നാ​യി താ​ഴ്ത്തി​യെ​ടു​ത്ത മ​ണ്ണ് നീ​ക്കം​ചെ​യ്ത ഭാ​ഗം സു​ര​ക്ഷി​ത​മാ​യി മ​ണ്ണി​ട്ട് നി​ക​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത​യി​ലെ കു​ണ്ടും കു​ഴി​ക​ളും അ​ട​യ്ക്കു​ക, ഷോ​ൾ​ഡ​റു​ക​ൾ ടാ​ർ, ക്വാ​റി വേ​സ്റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഒ​രേ നി​ര​പ്പി​ലാ​ക്കു​ക, വ​ഴി​തി​രി​ച്ചു​വി​ടു​ന്ന ഗ്രാ​മീ​ണ - പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളി​ലെ സ്പീ​ഡ് ബ്രേ​ക്ക​റു​ക​ളി​ൽ മാ​ർ​ക്കിം​ഗ് ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​യ​ർ​ന്നു.


കൊ​ര​ട്ടി ജം​ഗ്ഷ​നി​ലെ ചാ​ല​ക്കു​ടി ദി​ശ​യി​ലു​ള്ള ബ​സ് സ്റ്റോ​പ്പ് ടൗ​ൺ ക​പ്പേ​ള​യ്ക്ക് സ​മീ​പ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി പു​ളി​ക്ക​ൻ അ​റി​യി​ച്ചു. മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.


എ​ൻ​എ​ച്ച്എ​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് ജി​ല്ലാ പൊ​ലിസ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീം അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up