x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ക്വാ​ട്ടി​ക്സ് കോം​പ്ല​ക്സി​ൽ ഷീ​റ്റു​ക​ൾ വീ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റ സം​ഭ​വം കേ​സെ​ടു​ക്കാ​തെ പൊ​ലി​സ്; കൈ​ക​ഴു​കി നേ​തൃ​ത്വം

വെബ് ഡെസ്ക്
Published: October 6, 2026 06:38 AM IST | Updated: October 6, 2026 06:38 AM IST

ഷീ​റ്റു​ക​ൾ ഇ​ള​കി​വീ​ണ് അപകടം സംഭവിച്ച തൃ​ശൂ​ർ അ​ക്വാ​ട്ടി​ക്സ് കോം​പ്ല​ക്സി​ൽ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഇന്നലെ സന്ദർശനത്തിനെത്തിയപ്പോൾ. രാജൻ ജെ. പല്ലൻ എംഎൽഎ, തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ എ

തൃ​ശൂ​ർ: അ​ക്വാ​ട്ടി​ക്സ് കോം​പ്ല​ക്സി​ൽ ഷീ​റ്റു​ക​ൾ ഇ​ള​കി​വീ​ണു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കാ​തെ പൊ​ലി​സ്. കാ​റ്റി​നെ​യും മ​ഴ​യെ​യും പ​ഴി​ച്ച് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ട്. മേ​ള​യു​ടെ ന​ട​ത്തി​പ്പി​ലെ പി​ഴ​വി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​തെ, മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന​തി​ൽ മാ​ത്രം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. അ​ടി​മു​ടി പി​ഴ​വു​ണ്ടാ​യെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടും ഉ​ത്ത​ര​വാ​ദി​ത്വം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ല​യി​ട്ടു കാ​യി​ക മ​ന്ത്രി​യും. അ​പ​ക​ടം ന​ട​ന്ന് അ​ഞ്ചാം​ദി​വ​സം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് വേ​ദി സ​ന്ദ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ പു​റ​ത്തു​വ​രു​ന്ന​ത് ഗു​രു​ത​ര പി​ഴ​വു​ക​ൾ.

ന​ട​ത്തി​പ്പി​ലെ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി ആ​ദ്യ​ദി​വ​സം മു​ത​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നെ​ങ്കി​ലും മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ തി​രി​ഞ്ഞു നോ​ക്കി​യി​ല്ല. ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​ട്ടും, ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടും മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യി​ല്ല. അ​ക്വാ​ട്ടി​ക്സ് കോം​പ്ല​ക്സ് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ചു​മ​ത​ല​യി​ലാ​ണ്. അ​തി​നാ​ൽ കാ​യി​ക വ​കു​പ്പി​നും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നാ​ണു വി​മ​ർ​ശ​നം.

അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ അ​ട​ച്ചു​പൂ​ട്ടി​യ വേ​ദി മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ടെ തു​റ​ന്നു ന​ൽ​കി​യ​പ്പോ​ഴാ​ണ് അ​ക്വാ​ട്ടി​ക്സ് കോം​പ്ല​ക്സി​ന്‍റെ ശോ​ച്യാ​വ​സ്ഥ വെ​ളി​പ്പെ​ട്ട​ത്. പ​ല​യി​ട​ങ്ങ​ളി​ലും കോ​ണ്‍​ക്രീ​റ്റ് അ​ട​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. നീ​ന്ത​ൽ കു​ള​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗ​മ​ട​ക്കം മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ത​ല​യി​ൽ പ​തി​ക്കാ​തി​രി​ക്കാ​ൻ വ​ല ഉ​പ​യോ​ഗി​ച്ച് മ​റ​ച്ച നി​ല​യി​യി​ലാ​യി​രു​ന്നു. താ​ത്കാ​ലി​ക​മാ​യി കെ​ട്ടി​യു​ണ്ടാ​ക്കി​യ ഷെ​ഡി​ന്‍റെ ഷീ​റ്റു​ക​ളും ഉ​റ​പ്പി​ച്ചി​രു​ന്നി​ല്ല. ഇ​വ സ്ക്രൂ ​ചെ​യ്ത് ഉ​റ​പ്പി​ച്ചി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്. ഡൈ​വിം​ഗ് പൂ​ൾ, കു​ട്ടി​ക​ളു​ടെ പൂ​ൾ എ​ന്നി​വ​യെ​ല്ലാം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​ണ്.

പൊ​ടി​ച്ച​ത് കോ​ടി​ക​ൾ

തൃ​ശൂ​ർ: സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ അ​ഞ്ചേ​ക്ക​ർ വി​സ്തൃ​തി​യി​ലു​ള്ള അ​ക്വാ​ട്ടി​ക്സ് കോം​പ്ല​ക്സ് ന​വീ​ക​ര​ണ​ത്തി​നു കോ​ടി​ക​ൾ പൊ​ടി​ച്ചി​ട്ടും നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ. 1987ലെ ​ദേ​ശീ​യ ഗെ​യിം​സി​ന് മു​ന്നോ​ടി​യാ​യാ​ണ് അ​ക്വാ​ട്ടി​ക്സ് കോം​പ്ല​ക്സ് നി​ർ​മി​ച്ച​ത്. കു​ട്ടി​ക​ൾ​ക്ക​ട​ക്കം ര​ണ്ടു നീ​ന്ത​ൽ​കു​ളം, ഡൈ​വിം​ഗ് പൂ​ൾ എ​ന്നി​വ ഇ​വി​ടെ​യു​ണ്ട്. ഷൂ​ട്ടിം​ഗ്, ബോ​ക്സിം​ഗ്, ജൂ​ഡോ, ബാ​ഡ്മി​ന്‍റ​ൺ, പ​വ​ർ ലി​ഫ്റ്റിം​ഗ് ഉ​ൾ​പ്പ​ടെ വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളു​ടെ പ​രി​ശീ​ല​ന കേ​ന്ദ്രം കൂ​ടി​യാ​ണി​ത്. എ​ന്നാ​ൽ, സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​വും.
ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് എ.​സി. മൊ​യ്തീ​ൻ കാ​യി​ക മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ എ​ട്ടു​കോ​ടി​യോ​ളം രൂ​പ അ​ക്വാ​ട്ടി​ക്സ് കോം​പ്ല​ക്സി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ളി​ല്ലാ​തെ തു​ക ചെ​ല​വി​ട്ടെ​ന്നാ​ണ് ആ​രോ​പ​ണം. കു​ട്ടി​ക​ളു​ടെ പൂ​ൾ ന​വീ​ക​രി​ക്കാ​തെ മേ​ൽ​ക്കൂ​ര അ​ട​ർ​ന്നു​വീ​ഴു​ന്ന നി​ല​യി​ലാ​ണ്. കെ​ട്ടി​ട​ത്തി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലെ ടൈ​ലു​ക​ൾ പൊ​ളി​ച്ച് പു​തി​യ​ത് സ്ഥാ​പി​ച്ച​ത് ഒ​ഴി​ച്ചാ​ൽ ന​വീ​ക​ര​ണ​മി​ല്ല. മ​ന്ത്രി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണു രൂ​പ​രേ​ഖ​യു​ണ്ടാ​ക്കി​യ​തെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. നി​ല​വി​ൽ എ​ട്ടു​ട്രാ​ക്കു​ള്ള നീ​ന്ത​ൽ കു​ള​ത്തി​ൽ സ്ഥ​ല​സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും പ​ത്തു ട്രാ​ക്കി​ലേ​ക്കു വി​ക​സി​പ്പി​ച്ചി​ല്ല. ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ങ്കി​ൽ പ​ത്ത് ട്രാ​ക്കു​ക​ൾ വേ​ണം. സ്ഥി​രം മേ​ൽ​ക്കൂ​ര നി​ർ​മ്മി​ച്ചാ​ൽ പൂ​ളി​നു ചു​റ്റു​മു​ള്ള ഭാ​ഗ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും ക​ഴി​യും.
വെ​ള്ളം മാ​റ്റാ​നു​ള്ള സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ഡൈ​വിം​ഗ് പൂ​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണ്. കൃ​ത്യ​മാ​യി പ​രി​പാ​ലി​ച്ചാ​ൽ ഇ​വി​ടം വാ​ട്ട​ർ പോ​ളോ അ​ട​ക്ക​മു​ള്ള​വ​യ്ക്കു ന​ൽ​കാ​ൻ ക​ഴി​യും. പ്ര​ധാ​ന നീ​ന്ത​ൽ​ക്കു​ളം ജ​ന​ങ്ങ​ൾ​ക്കു പ​രി​ശീ​ല​ന​ത്തി​നും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്നു കാ​യി​ക​പ്രേ​മി​ക​ൾ പ​റ​യു​ന്നു. റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ, ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ, ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ, അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ, ജൂ​ഡോ, ചെ​സ് അ​ക്കാ​ഡ​മി, ബോ​ക്സിം​ഗ്, ഷ​ട്ടി​ൽ അ​സോ​സി​യേ​ഷ​ൻ, ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ, പ​വ​ർ ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ, വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യാ​ണു നി​ല​വി​ൽ അ​ക്വാ​ട്ടി​ക്സ് കോം​പ്ല​ക്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റ് അ​സോ​സി​യേ​ഷ​നു​ക​ൾ.

Tags : Nattuvishesham DistrictNews

Recent News

Corehub Up