മേഴ്സി കോളജിൽ പുതുതായി ആരംഭിച്ച എയ്ഡഡ് കോഴ്സുകളുടെ ഉദ്ഘാടനം രമേഷ് പിഷാരടി എംഎൽഎ നിർവഹിക്കുന്നു.
പാലക്കാട്: മേഴ്സി കോളജിൽ പുതുതായി ആരംഭിച്ച എംഎസ് സി ബയോടെക്നോളജി, ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് എന്നീ എയ്ഡഡ് കോഴ്സുകളുടെ ഉദ്ഘാടനചടങ്ങ് സംഘടിപ്പിച്ചു.
രമേഷ് പിഷാരടി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ടി.ജെ. മാർട്ടിൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ബയോടെക്നോളജി വിഭാഗം മേധാവി ഡോ.വി.പി. സിസ്റ്റർ ഷൈനി സ്വാഗതവും ജയ് ക്രിസ്റ്റോ പ്രൊവിൻസ് എഡ്യൂക്കേഷണൽ കൗണ്‍സിലർ സിസ്റ്റർ ലത ലൂയി അധ്യക്ഷപ്രസംഗവും നടത്തി.
ചടങ്ങിന്റെ ഭാഗമായി ‘മേഴ്സി ക്രോണിക്കിൾ 2026’ എന്ന മാഗസിന്റെ പ്രകാശനം ടി.ജെ. മാർട്ടിൻ നിർവഹിച്ചു. ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ.സി. ജി. ശ്യാമള രചിച്ച പുസ്തകങ്ങളുടെ പ്രകാശനം എംഎൽഎ നിർവഹിച്ചു.
മേഴ്സി കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ.എൻ.എം. ലൗലി, ഐക്യുഎസി കോ-ഓർഡിനേറ്റർ വാസുദേവൻ എന്നിവർ ആശംസാപ്രസംഗം നടത്തി. സോഷ്യൽ വർക്ക് വിഭാഗം മേധാവി കെ. ശ്രുതിമോൾ നന്ദി പറഞ്ഞു.
Tags : Nattuvishesham DistrictNews