x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

14പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു

വെബ് ഡെസ്ക്
Published: October 6, 2026 05:57 AM IST | Updated: October 6, 2026 05:57 AM IST

ക​ഴ​ക്കൂ​ട്ടം: പ​രാ​തി പ​രി​ഹ​രി​ക്കാ​നെ​ത്തി​യ പൊലിസും പ്ര​ദേ​ശ​വാ​സി​ക​ളും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 14 പേ​ർ​ക്കെ​തി​രേ പൊലിസ് കേ​സെ​ടു​ത്തു.
ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടേ​മു​ക്കാ​ലോ​ടെ തു​മ്പ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സ്റ്റേ​ഷ​ൻ​ക​ട​വ് നെ​ഹ്റു ജംഗ്ഷ​ന് സ​മീ​പ​മു​ള്ള സു​ധീ​ഷ് ന​ഗ​റി​ലാ​ണ് സം​ഭ​വം.പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ൽ കു​ടും​ബ പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ റോ​ഡി​ൽ നി​ന്ന സാ​ന്തു എ​ന്ന യു​വാ​വും ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യ ജോ​ൺ​സ​ണും ഭാ​ര്യ​യും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് തു​മ്പ എ​സ്​ഐയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലിസ് സം​ഘം സ്ഥ​ല​ത്തെ​ത്തി. 
എ​ന്നാ​ൽ, പൊലിസി​നെ ഒ​രു സം​ഘം ത​ട​ഞ്ഞു. ഗൂ​ണ്ടാ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ബി​നോ​യി, ഷി​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ത​ട​ഞ്ഞ​തെ​ന്ന് പൊലിസ് പ​റ​ഞ്ഞു.

ഇ​വ​രെ പൊലിസ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തി ജീ​പ്പി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​യി. പ്രാ​ർ​ഥ​ന​യി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ്ര​തി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. 
ഇ​തോ​ടെ പൊലിസും നാ​ട്ടു​കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മാ​യി. ബ​ല​പ്ര​യോ​ഗ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  സ്ഥ​ല​ത്ത് കൂ​ടു​ത​ൽ പൊലിസ് സം​ഘ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സപ്പെ​ടു​ത്തി​യ​തി​ന് ക​ണ്ടാ​ല​റി​യാ​വു​ന്ന ആറ് പു​രു​ഷ​ന്മാ​രും എട്ട് സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ പ​തി​നാ​ലോ​ളം പ്ര​തി​ക​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up