മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നവംബറിൽ നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം സംഘാടകസമിതി ചെയർമാൻ രാജു കട്ടക്ക
മാലോം: മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ മൂന്നുമുതൽ നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സംഘാടകസമിതി ചെയർമാൻ രാജു കട്ടക്കയം സ്കൂളിലെ ആദ്യകാല വിദ്യാർഥികളായ രാധാമണി രവീന്ദ്രൻ നായർ, പി. ശ്രീകുമാർ എന്നിവർക്ക് നൽകിയാണ് ലോഗോ പ്രകാശനം നിർവഹിച്ചത്. പിടിഎ പ്രസിഡന്റ് എൻ.വി. പ്രമോദ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജയിൻ, സനോജ് മാത്യു, പി.പി. തമ്പാൻ, സാജൻ പുഞ്ച, കെ. ദിനേശൻ, സിബിച്ചൻ പുളിങ്കാല, പ്രിൻസിപ്പൽ മിനി പോൾ, മുഖ്യാധ്യാപകൻ എം.കെ. പ്രസാദ്, പി.ജി. ജോജിത എന്നിവർ പങ്കെടുത്തു. മൈ ഓൺ ഡിസൈൻസിലെ അജിത് ഭീമനടിയാണ് ലോഗോ രൂപകല്പന ചെയ്തത്.
Tags : NattuVishesham DistrictNews