x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്ത​ലാം​പാ​ട​ത്ത് മി​നി അ​ണ്ട​ർ​പാ​സ് ആ​വ​ശ്യം അം​ഗീ​ക​രി​ച്ച് വി​ദ​ഗ്ധ​സം​ഘം

വെബ് ഡെസ്ക്
Published: September 30, 2026 05:16 AM IST | Updated: September 30, 2026 05:16 AM IST

പ​ന്ത​ലാം​പാ​ട​ത്ത് അ​ണ്ട​ർ​പാ​സ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​പി. സു​മോ​ദ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ​ഗ്ധ​സം​ഘം പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന.

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി- മ​ണ്ണു​ത്തി അ​തി​വേ​ഗ ആ​റു​വ​രി​പ്പാ​ത​യി​ൽ പ​ന്ത​ലാം​പാ​ട​ത്ത് മി​നി അ​ണ്ട​ർ പാ​സ് നി​ർ​മി​ക്ക​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ​യും ആ​വ​ശ്യം അം​ഗീ​ക​രി​ച്ച് വി​ദ​ഗ്ധ​സം​ഘം.

പ​ന്ത​ലാം​പാ​ട​ത്തി​നും നീ​ലി​പ്പാ​റ​ക്കും ഇ​ട​ക്ക് നി​ർ​മി​ക്കു​ന്ന അ​ണ്ട​ർ​പാ​സി​നാ​യി കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തും. പ്രാ​യോ​ഗി​ക, സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് പി.​പി. സു​മോ​ദ് എം​എ​ൽ​എ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പ​രി​ശോ​ധ​ന തീ​രും​വ​രെ നി​ർ​ദി​ഷ്ട പ്ര​ദേ​ശ​ത്തെ പാ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​നും ഇ​ന്ന​ലെ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ത്തെ​തു​ട​ർ​ന്ന് വി​ഷ​യ​ത്തി​ൽ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി ന​ട​ത്തി​യ ഇ​ട​പെ​ട​ലി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ട്ട വി​ദ​ഗ്ധ​ർ ഇ​ന്ന​ലെ സ്ഥ​ല​ത്തെ​ത്തി​യ​ത്. സ്ഥ​ല​പ​രി​ശോ​ധ​ന​ക്കു​ശേ​ഷം സ​മി​തി അം​ഗ​ങ്ങ​ൾ പ​ന്ത​ലാം​പാ​ടം പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യോ​ഗം​ചേ​ർ​ന്ന് വി​ഷ​യം ച​ർ​ച്ച ചെ​യ്തു.
നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന പ​ന്ത​ലാം​പാ​ടം സ്കൂ​ളി​ന​ടു​ത്തു​ത​ന്നെ അ​ണ്ട​ർ​പാ​സ് വേ​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് സ​മി​തി അം​ഗ​ങ്ങ​ൾ​ക്കെ​ല്ലാ​മു​ണ്ടാ​യ​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​പ്ര​കാ​രം രൂ​പീ​ക​രി​ച്ച വി​ദ​ഗ്ധ സ​മി​തി​യി​ൽ എം​എ​ൽ​എ യെ ​കൂ​ടാ​തെ ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ക​ണ്ണ​ൻ, ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വി​ജ​യ​കു​മാ​രി, ത​ഹ​സി​ൽ​ദാ​ർ ജ​യ​കൃ​ഷ്ണ​ൻ, വ​ട​ക്ക​ഞ്ചേ​രി എ​സ്ഐ വി​വേ​ക് നാ​രാ​യ​ണ​ൻ, എ​ൻ​എ​ച്ച്എ​ഐ സൈ​റ്റ് എ​ൻ​ജി​നീ​യ​ർ എ. ​അ​ര​വി​ന്ദ്, പ​വ​ർ​ഗ്രി​ഡ് പ്ര​തി​നി​ധി, നാ​ഷ​ണ​ൽ​ഹൈ​വേ പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ജി​നി​യ​ർ റാ​ബി​യ, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് കെ. ​വി​ജ​യ​ൻ, സ​മ​ര സ​മി​തി പ്ര​തി​നി​ധി പ്ര​ഫ.​ഡോ. ജി​ൻ​സ് വ​ർ​ക്കി എ​ന്നി​വ​രാ​ണു​ള്ള​ത്.

പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കു​ഞ്ഞ​മ്മ പീ​റ്റ​ർ, പ​ന്ത​ലാം​പാ​ടം പ​ള്ളി​വി​കാ​രി ഫാ. ​ആ​ൻ​സ​ൺ മേ​ച്ചേ​രി, സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, പ്ര​ദേ​ശ​വാ​സി​ക​ളും വി​ദ​ഗ്ധ​സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up