x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​പ്പു​കു​റ​ഞ്ഞ വി​ത്തി​റ​ക്കി​യ​വ​ർ കൊ​യ്ത്ത് തു​ട​ങ്ങി

വെബ് ഡെസ്ക്
Published: September 30, 2026 05:44 AM IST | Updated: September 30, 2026 05:44 AM IST

ന​ല്ല​പ്പി​ള്ളി​യി​ൽ ജ്യോ​തി വി​ത്തി​റ​ക്കി​യ​വ​ർ കൊ​യ്ത്ത് തു​ട​ങ്ങി​യ​പ്പോ​ൾ.

ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി​യി​ൽ നെ​ൽ​കൃ​ഷി ഉ​ണ​ങ്ങാ​ത്ത ക​ർ​ഷ​ക​ർ കൊ​യ്ത്ത് ആ​രം​ഭി​ച്ചു. മൂ​പ്പു​കു​റ​ഞ്ഞ ജ്യോ​തി വി​ത്ത് കൃ​ഷി​യി​റ​ക്കി​യ​വ​രാ​ണ് ഇ​പ്പോ​ൾ കൊ​യ്ത്ത് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

കു​ഴ​ൽ​കി​ണ​ർ വെ​ള്ള​ത്തി​ൽ ഞാ​റു​പാ​കി അ​നു​ബ​ന്ധ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​യ​വ​ർ​ക്കാ​ണ് ഭാ​ഗ്യം​പോ​ലെ കൊ​യ്ത്തും യാ​ഥാ​ർ​ഥ്യ​മാ​യ​ത്. സാ​മാ​ന്യം മെ​ച്ച​പ്പെ​ട്ട വി​ള​വം വൈ​ക്കോ​ലും കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ. ആ​ദ്യം കൊ​യ്തെ​ടു​ത്ത നെ​ല്ലാ​യ​തു​കൊ​ണ്ട് വി​പ​ണി​യി​ൽ കൂ​ടി​യ വി​ല ല​ഭി​ക്കു​മെ​ന്ന​തും ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​വു​ക​യാ​ണ്.

മ​റ്റു വി​ത്തി​റ​ക്കി​യ​വ​ർ​ക്ക് കൊ​യ്ത്തി​നു ഒ​രു​മാ​സം​കൂ​ടി കാ​ത്തി​രി​ക്കേ​ണ്ട​താ​യി​വ​രും. മ​ഴ​യോ ക​നാ​ൽ വെ​ള​ള​മോ ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ നെ​ൽ​കൃ​ഷി എ​ന്താ​കു​മെ​ന്ന ആ​ശ​ങ്ക​യും ക​ർ​ഷ​ക​രെ അ​ല​ട്ടു​ന്നു​ണ്ട്. ആ​ളി​യാ​ർ- പ​റ​മ്പി​ക്കു​ളം വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ഇ​നി​യും മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​ടു​ത്ത നെ​ൽ​കൃ​ഷി​ക്കു പു​റ​മേ ജ​നു​വ​രി ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നും കാ​ര​ണ​മാ​വു​മെ​ന്ന​താ​ണ് നി​ല​വി​ലെ​സാ​ഹ​ച​ര്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up