തൊഴുത്തിനു തീപിടിച്ചു പൊള്ളലേറ്റ പശുക്കൾക്കു ചികിത്സ നൽകാനെത്തിയ വിദഗ്ധസംഘം.
തൃശൂർ: വെങ്കിടങ്ങ് പഞ്ചായത്തിലെ മനയ്ക്കൽകടവിൽ തൊഴുത്തിനു തീപിടിച്ചു പൊള്ളലേറ്റ പശുക്കൾക്കുള്ള അടിയന്തര ചികിത്സ ആരംഭിച്ചു. ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. ലൗലി കെ. സഖറിയയുടെ നേതൃത്വത്തിൽ മൃഗസംരക്ഷണവകുപ്പിന്റെ വിദഗ്ധസംഘമാണു ചികിത്സയ്ക്കു നേതൃത്വം നൽകുന്നത്.
റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. ഗംഗാധരൻ നായർ, ഡോ. രഞ്ജി ജോണ്, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ഡോ. ഷബ്ന, ടെക്നിക്കൽ അസിസ്റ്റന്റ് ഡോ. സുമി ചന്ദ്രൻ, വെറ്ററിനറി സർജൻമാരായ ഡോ. പ്രവിത, ഡോ. കാവ്യ, ഡോ. നീരജ, ഡോ. അഷ്ന എന്നിവരുൾപ്പെട്ട സംഘമാണു ചികിത്സയ്ക്കു നേതൃത്വം നൽകുന്നത്.
മൃഗങ്ങളുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായും ആവശ്യമായ തുടർചികിത്സയും പരിചരണവും മൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ തുടരുന്നതായും ജില്ല മൃഗസംരക്ഷണ ഓഫീ
സർ അറിയിച്ചു.
Tags : NattuVishesham DistrictNews