x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ങ്ക​ക്കാ​ട് റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജ് സാ​ധ്യ​മാ​കു​ന്നു

ജോ​ണി ചി​റ്റി​ല​പ്പി​ള​ളി
Published: September 30, 2026 06:26 AM IST | Updated: September 30, 2026 06:26 AM IST

ഓ​ട്ടു​പാ​റ - വാ​ഴാ​നി റോ​ഡി​ലെ എ​ങ്ക​ക്കാ​ട് റെ​യി​ൽ​വേ ഗേ​റ്റ്.

വ​ട​ക്കാ​ഞ്ചേ​രി: മാ​രാ​ത്തു​കു​ന്നി​ന് പി​ന്നാ​ലെ എ​ങ്ക​ക്കാ​ടും റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജ് നി​ർ​മാ​ണ​ത്തി​ന് വ​ഴി​യൊ​രു​ങ്ങു​ന്നു. വി​ശ​ദ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കാ​ൻ റെ​യി​ൽ​വേ അ​നു​മ​തി ന​ൽ​കി​യ​താ​യി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി അ​റി​യി​ച്ചു. ഇ​തി​നാ​യി എം​പി റെ​യി​ൽ​വേ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

ഓ​ട്ടു​പാ​റ ടൗ​ണി​നോ​ടു​തൊ​ട്ടു​ള്ള എ​ങ്ക​ക്കാ​ട് ഗേറ്റ് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ലി​യ ജ​ന​കീ​യ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ സ​മ​ര​ത്തി​ന് നേ​തൃ​ത്വം​ന​ൽ​കു​ക​യും​ചെ​യ്തു. എ​ന്നാ​ൽ മാ​രാ​ത്തു​കു​ന്നി​ൽ ഓ​വ​ർ​ബ്രി​ഡ്ജ് നി​ർ​മി​ക്കു​ന്ന​തി​നു സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ പ്ര​ഥ​മ പ​രി​ഗ​ണ​ന​ന​ൽ​കു​ക​യും പ്ര​വ​ർ​ത്ത​ന​വു​മാ​യി ഏ​റെ മു​ന്നോ​ട്ടു​പോ​വു​ക​യും​ചെ​യ്തു. ഇ​തോ​ടെ എ​ങ്ക​ക്കാ​ട് ഓ​വ​ർ​ബ്രി​ഡ്ജ് എ​ന്ന സ്വ​പ്നം അ​സ്ത​മി​ച്ചു​വെ​ന്ന വി​ല​യി​രു​ത്ത​ലും ശ​ക്ത​മാ​യി.

അ​തി​വേ​ഗ​ന​ട​പ​ടി

എ​ങ്ക​ക്കാ​ട് ഓ​വ​ർ​ബ്രി​ഡ്ജി​നു അ​തി​വേ​ഗ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ യു. ​സു​ബ്ബ​റാ​വു അ​റി​യി​ച്ചു.
ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എം​പി​ക്ക​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു. ഫീ​സി​ബി​ലി​റ്റി പ​ഠ​ന​വും സാങ്കേ​തി​ക​മൂ​ല്യ​നി​ർ​ണ​യ​വും വേ​ഗ​ത്തി​ലാ​ക്കി ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ ക്ക​ണ​മെ​ന്ന എം​പി​യു​ടെ നി​വേ​ദ​ന​ത്തെ​തു​ട​ർ​ന്നാ​ണ് ഡി​പി​ആ​ർ അ​നു​മ​തി​ല​ഭി​ച്ച​ത്.

 

ജി​എ​ഡി അം​ഗീ​കാ​രം

മാ​രാ​ത്തു​കു​ന്ന് ഓ​വ​ർ​ബ്രി​ഡ്ജി​ന്‍റെ ജ​ന​റ​ൽ അ​റേ​ഞ്ച്മെ​ന്‍റ് ഡ്രോ​യിം​ഗ് റെ​യി​ൽ​വേ ക​ഴി​ഞ്ഞ​ദി​വ​സം അം​ഗീ​ക​രി​ച്ചി​രു​ന്നു.

കെ ​റെ​യി​ൽ കോ​ർ​പറേ​ഷ​നാ​ണ് നി​ർ​വ​ഹ​ണ​ച്ചു​മ​ത​ല. ഗ്രീ​ൻ​ഫീ​ൽ​ഡ് അ​ലൈ​ൻ​മെ​ന്‍റി​ലാ​ണ് ജി​എ​ഡി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഓ​ട്ടു​പാ​റ ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന അ​പ്രോ​ച്ച് റോ​ഡ്‌ മാ​രാ​ത്തു​കു​ന്ന് റേ​ഷ​ൻ​ക​ട പ​രി​സ​ര​ത്ത് അ​വ​സാ​നി​ക്കും. പാ​ല​വും അ​പ്രോ​ച്ച് റോ​ഡും ഉ​ൾ​പ്പെ​ടെ 730 മീ​റ്റ​ർ നീ​ള​മു​ണ്ടാ​കും.

ഓ​വ​ർ​ബ്രി​ഡ്ജി​ലൂ​ടെ ഇ​രു​വ​രി ഗ​താ​ഗ​ത​ത്തി​നാ​യി 7.50 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡും ഒ​രു​വ​ശ​ത്ത് 1.50 മീ​റ്റ​ർ വീ​തി​യി​ൽ ഫു​ട്പാ​ത്തു​മു​ണ്ടാ​കും. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കാ​ൻ ഫു​ട്‌​ഓ​വ​ർ ബ്രി​ഡ്ജ് നി​ർ മി​ക്കു​ന്ന​തി​നും അം​ഗീ​കാ​ര​മു​ണ്ട്. 40 കോ​ടി രൂ​പ​യാ​ണ് ഇ​തി​ന് ചെ​ല​വ്.

Tags : NattuVishesham DistrictNews

Recent News

Corehub Up