x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി ​പോ​ൾ സ്മൈൽ വി​ല്ലേ​ജ് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: September 30, 2026 06:06 AM IST | Updated: September 30, 2026 06:06 AM IST

വെ​ട്ടി​ക്കു​ഴി ഡി ​പോ​ൾ സ്മൈൽ വി​ല്ലേ​ജ് വാ​ർ​ഷി​കാ​ഘോ​ഷം സീറോ മലബാർ സഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷപ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉദ്​ഘാ​ട​നം ചെ​യ്യു​ന്നു.

വെ​ട്ടി​ക്കു​ഴി: ഡി ​പോ​ൾ സ്മൈൽ വി​ല്ലേ​ജി​ന്‍റെ 26-ാം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി. വി​ൻ​സ​ൻ​ഷ്യ​ൻ സ​ഭ​യി​ലെ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലും സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​ഴ്സി​യി​ലെ സി​സ്റ്റേ​ഴ്സി​ന്‍റെ സേ​വ​ന​സ​ഹ​ക​ര​ണ​ത്തോ​ടെ​യു​മാ​ണ് സ്മൈൽ വി​ല്ലേ​ജ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സീറോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്മൈൽ വി​ല്ലേ​ജി​ന്‍റെ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും വൈ​ദി​ക​രു​ടെ​യും സി​സ്റ്റേ​ഴ്സി​ന്‍റേ​യും സേ​വ​ന​സ​ന്ന​ദ്ധ​ത​യേ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

സ​നീ​ഷ്കു​മാ​ർ​ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി ഫാ.​ഡോ. പോ​ൾ പു​തു​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ട​ൻ ജൈ​സ് ജോ​സ്, നോ​ട്ട​ർ ഡേം ​സ്കൂ​ൾ വെ​ട്ടി​ക്കു​ഴി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ത്താ​മ​ത് തൃ​ശൂ​ർ ജി​ല്ലാ ത്രോ​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ എ​സ്ത​ർ, ശ്രീ​ശ​ങ്ക​രി, യാ​ഷി​ക എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

കോ​ഴി​വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ന​വും മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ നി​ർ​വ​ഹി​ച്ചു. ചാ​ല​ക്കു​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി പൗ​ലോ​സ്, വാ​ർ​ഡ്മെ​മ്പ​ർ എ.​കെ.​അ​ന​ഘ , കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്രം, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​മേ​രി റെ​ജീ​ന, ഡ​യ​റ​ക്ട​ർ. ഫാ. ​ഡോ. ജോ​ജി ക​ഞ്ഞൂ​ക്കാ​ര​ൻ, സ്മ​യി​ൽ വി​ല്ലേ​ജി​ന്‍റെ സ്ഥാ​പ​ക​ൻ ഫാ. ​ആ​ന്‍റ​ണി പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up