x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ അ​ക്കാ​ദ​മി​ക് സ​മ്മി​റ്റ്

വെബ് ഡെസ്ക്
Published: September 30, 2026 06:14 AM IST | Updated: September 30, 2026 06:14 AM IST

സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ അ​ക്കാ​ദ​മി​ക് സ​മ്മി​റ്റും ലൈ​ഫ് സ​യ​ൻ​സ് റി​സ​ർ​ച്ച് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​ന​വും ഡോ. ​അ​ച്യു​ത്ശ​ങ്ക​ർ എ​സ്. നാ​യ​ർ നി​ർ​വ​ഹി​ക്കു​ന്നു.

തൃ​ശൂ​ർ: പു​തി​യ വി​ദ്യാ​ഭ്യാ​സ​ന​യം, നൂ​ത​ന ഗ​വേ​ഷ​ണ​സാ​ധ്യ​ത​ക​ൾ എ​ന്നി​വ ച​ർ​ച്ച ചെ​യ്യാ​ൻ സെ​ന്‍റ് മേ​രീ​സ് (ഓ​ട്ടോ​ണ​മ​സ്) കോ​ള​ജി​ൽ അ​ക്കാ​ദ​മി​ക് സ​മ്മി​റ്റ് ന​ട​ത്തി. കേ​ര​ള​ത്തി​ന്‍റെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. ഡോ. ​അ​ച്യു​ത്ശ​ങ്ക​ർ എ​സ്. നാ​യ​ർ മ​ൾ​ട്ടി ഡി​സി​പ്ലി​ന​റി റി​സ​ർ​ച്ച് സെ​ന്‍റ​ർ ഇ​ൻ ലൈ​ഫ് സ​യ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ പ്ര​ഫ. ഡോ. ​സി.​സി. ഹ​രി​ലാ​ൽ, അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലെ ബ​യോ​കെ​മി​സ്ട്രി വി​ഭാ​ഗം പ്ര​ഫ. ഡോ. ​പി.​എ. അ​ജി​ത്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​മീ​ന കെ. ​ചെ​റു​വ​ത്തൂ​ർ, റി​സ​ർ​ച്ച് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ. ​മ​ഞ്ജു മാ​ധ​വ​ൻ, മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗം അ​ധ്യ​ക്ഷ ഡോ. ​കെ.​സി. ധ​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് അ​ധ്യാ​പ​ക​ർ എ​ഴു​തി​യ നാ​ലു ശാ​സ്ത്ര​പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം ഡോ. ​അ​ച്യു​ത് ശ​ങ്ക​ർ ഡോ. ​സി.​സി. ഹ​രി​ലാ​ലി​നു ന​ൽ​കി നി​ർ​വ​ഹി​ച്ചു. കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഡാ​ലി ഡൊ​മി​നി​ക് പു​സ്ത​ക​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. കോ​ള​ജി​ന്‍റെ 80-ാം ജൂ​ബി​ലി വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന അ​ക്കാ​ദ​മി​ക് സ​മ്മി​റ്റി​ൽ എഫ്‌വൈ യുജിപി അ​ക്കാ​ദ​മി​ക് ന​യ​ങ്ങ​ളെ​ക്കു​റി​ച്ചും നൂ​ത​ന വി​ദ്യാ​ഭ്യാ​സ​ന​യ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള ച​ർ​ച്ച​യി​ൽ എഫ്‌വൈ യുജിപി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സി.​ജെ. തെ​രേ​സ മോ​ഡ​റേ​റ്റ​റാ​യി.

Tags : NattuVishesham DistrictNews

Recent News

Corehub Up