തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ ഏജീസ് ഓഫീസ് മാർച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ ഉ
തൃശൂർ: ജനാധിപത്യവ്യവസ്ഥ അട്ടിമറിക്കുന്ന ബിജെപിയുടെ നിഗൂഢ പരിശ്രമങ്ങളാണ് ഐഎസ്ആറിലൂടെ നടപ്പിലാക്കിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ.
കോടിക്കണക്കിനു വോട്ടർമാരെ പുറത്താക്കി ഗ്യാനേഷ് കുമാർ ബിജെപിയുടെ താല്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചു. ഗ്യാനേഷ് അടിയന്തരമായി രാജിവയ്ക്കണമെന്നും അബ്ദുൾഖാദർ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് ജില്ലാകമ്മിറ്റി ഏജീസ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ അധ്യക്ഷത വഹിച്ചു.
എൽഡിഎഫ് ജില്ല കണ്‍വീനർ പി.കെ. ചന്ദ്രശേഖരൻ, എംഎൽഎ കെ.കെ. രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മുൻ മന്ത്രിമാരായ ഡോ. ആർ. ബിന്ദു, അഡ്വ. വി.എസ്. സുനിൽകുമാർ, ഘടകകക്ഷിനേതാക്കളായ ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, അഡ്വ. സി.ടി. ജോഫി, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു.പി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews