x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ൽ​എ​ക്ക് നി​വേ​ദ​ന​വു​മാ​യി കു​ഞ്ഞു വാ​ർ​ത്താഅ​വ​താ​ര​ക​ർ

വെബ് ഡെസ്ക്
Published: September 30, 2026 06:04 AM IST | Updated: September 30, 2026 06:04 AM IST

സ​നീ​ഷ്‌​കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ​യ്ക്ക് പൂ​ലാ​നി കു​ട്ടി ലൈ​ബ്ര​റി അം​ഗ​ങ്ങ​ൾ നി​വേ​ദ​നം ന​ൽ​കു​ന്നു.

മേ​ലൂ​ർ: പൂ​ലാ​നി ന​വ​മാ​റ്റൊ​ലി കു​ട്ടി​ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളി​ൽ പ​ത്ര​വാ​യ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി വ​രു​ന്ന ഓ​ൺ​ലൈ​ൻ വാ​ർ​ത്താ അ​വ​ത​ര​ണ പ​രി​പാ​ടി​യാ​യ ‘ഇ​ന്ന​ത്തെ പ്ര​ധാ​ന വാ​ർ​ത്ത​ക​ൾ’ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ഞ്ഞു വാ​ർ​ത്താ അ​വ​താ​ര​ക​രും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യെ നേ​രി​ട്ട് കാ​ണു​ന്ന​തി​നു​ള്ള അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​നീ​ഷ്‌​കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി.

കു​ട്ടി​ക​ളി​ലെ വാ​യ​നാ​ശീ​ലം വ​ള​ർ​ത്തു​ന്ന​തി​നൊ​പ്പം വാ​ർ​ത്ത​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ത്മ​വി​ശ്വാ​സ​വും പൊ​തു​വി​ജ്ഞാ​ന​വും വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​രി​പാ​ടി​യു​ടെ മാ​തൃ​ക കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഓ​ഫ്‌​ലൈ​ൻ രീ​തി​യി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ക്കാ​നാ​ണ് കു​ട്ടി​ക​ൾ മ​ന്ത്രി​യെ നേ​രി​ട്ട് കാ​ണാ​ൻ അ​വ​സ​രം തേ​ടു​ന്ന​തെ​ന്ന് ലൈ​ബ്ര​റി ര​ക്ഷാ​ധി​കാ​രി ടി.​എ​സ്. മ​നോ​ജ്, പ്ര​സി​ഡ​ന്‍റ്് പി.​എ​സ്. റി​തി​ക, സെ​ക്ര​ട്ട​റി കെ. ​ആ​യു​ഷ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up