x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലഹരിക്കെതിരേ തൂഫാൻ 2.0

വെബ് ഡെസ്ക്
Published: September 30, 2026 05:52 AM IST | Updated: September 30, 2026 05:52 AM IST

അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പൊലിസ് വ​കു​പ്പും ചേ​ർ​ന്ന് ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

പാ​ല​ക്കാ​ട്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ 2.0 ന്‍റെ ഭാ​ഗ​മാ​യി അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പൊലിസ് വ​കു​പ്പും ചേ​ർ​ന്ന് വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങ് ത​ത്സ​മ​യം പ്ര​ദ​ർ​ശി​പ്പി​ച്ച​തി​നൊ​പ്പം പ​താ​ക ഉ​യ​ർ​ത്ത​ലും സ​ത്യ​പ്ര​തി​ജ്ഞ​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചു.

ഉ​ദ്ഘാ​ട​ന​ദി​വ​സം വൈ​കു​ന്നേ​രം ന​ട​ത്തി​യ റെ​യ്ഡി​ൽ റെ​യി​ൽ​വേ കോ​ള​നി ഹേ​മാം​ബി​ക ന​ഗ​റി​ലെ അ​ബ്ബാ​സ് സ്റ്റോ​റി​ൽ​നി​ന്ന് അ​ര​ക്കി​ലോ​യോ​ളം നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. ഇ​തു പൊലിസി​ന് കൈ​മാ​റി.
പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. മ​ധു, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് സി​മി സോ​മ​രാ​ജ​ൻ, ക്ല​ർ​ക്കു​മാ​രാ​യ റി​ഷി​ൽ, പ്ര​വീ​ണ്‍, ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് നി​ഷാ​ന്ത് കാ​ളി​മു​ത്തു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഉ​ദ്ഘാ​ട​ന​ദി​വ​സം ത​ന്നെ ഇ​ത്ത​രം ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യൊ​രു നേ​ട്ട​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags : NattuVishesham DistrictNews

Recent News

Corehub Up