x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ന്മാ​റ​യി​ൽ തൂഫാൻ പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം

വെബ് ഡെസ്ക്
Published: September 30, 2026 05:57 AM IST | Updated: September 30, 2026 05:57 AM IST

തൂഫാൻ 2.0 നെ​ന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സി. സു​നി​ൽ ഉദ്ഘാടനം ചെയ്യുന്നു.

നെ​ന്മാ​റ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘തൂ​ഫാ​ൻ ത​ദ്ദേ​ശം 2.0’ പ​ഞ്ചാ​യ​ത്ത് ത​ല പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് നെ​ന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സി. സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വി​ത ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ന്മാ​റ പൊലിസ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​ഭാ​ഷ്, എ​ക്സൈ​സ് ഓ​ഫീ​സ​ർ പോ​ൾ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എം.​ആ​ർ. നാ​രാ​യ​ണ​ൻ, എ​ൻ. ഗോ​കു​ൽ​ദാ​സ്, സൗ​മ്യ വി​ജ​യ്, പ്ര​കാ​ശ​ൻ, ഡോ​ക്ട​ർ സിം​ജ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​ജി. നി​ജേ​ഷ്, സി​വി​ൽ പൊലിസ് ഓ​ഫീ​സ​ർ രാ​ഗേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് തൂ​ഫാ​ൻ പ്ര​തി​ജ്ഞ ന​ട​ന്നു.

ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തൂ​ഫാ​ൻ ക​മാ​ൻ​ഡോ ബാ​ഡ്ജ് വി​ത​ര​ണ​വും ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സി. സു​നി​ലി​ന് നെ​ന്മാ​റ പൊലിസ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​ഭാ​ഷ് തൂ​ഫാ​ൻ ക​മാ​ൻ​ഡോ ബാ​ഡ്ജ് അ​ണി​യി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up