x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ്റൂ​ർ കോ​ള​ജ് കോ​മ്പൗ​ണ്ടി​ൽ ബു​ക്നൂ​ക്കു​ക​ൾ തു​ട​ങ്ങി

വെബ് ഡെസ്ക്
Published: September 30, 2026 05:49 AM IST | Updated: September 30, 2026 05:49 AM IST

ചി​റ്റൂ​ർ കോ​ള​ജി​ൽ സ​ജ്ജ​മാ​ക്കി​യ ബു​ക്ക്നൂ​ക്കു​ക​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​പ്ര​ദീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചി​റ്റൂ​ർ: ഗ​വ. കോ​ള​ജ് പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ വാ​യ​നാ​ശീ​ലം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മൂ​ന്ന് ബു​ക്ക്നൂ​ക്കു​ക​ൾ തു​ട​ങ്ങി.
തു​റ​സാ​യ സ്ഥ​ല​ത്ത് പു​സ്ത​ക​ങ്ങ​ളെ​ടു​ക്കു​ക​യും വാ​യി​ക്കു​ക​യും തി​രി​കെ​വ​യ്ക്കു​ക​യും അ​റി​വു​ക​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യാ​നൊ​രി​ടം എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്.

കോ​ള​ജി​ലെ അം​ബേ​ദ്ക​ർ പാ​ർ​ക്ക്, ഗാ​ന്ധി സ​ർ​ക്കി​ൾ, വ​ന​ജം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബു​ക്ക്നൂ​ക്കു​ക​ൾ സ​ജ്ജ​മാ​ക്കി​യ​ത്. പ്രി​ൻ​സി​പ്പ​ൽ ഡോ. ​പ്ര​ദീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ സെ​ക്ര​ട്ട​റി പി. ​സു​രേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി ജോ​സ​ഫ്, എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ​മാ​രാ​യ പി.​ജെ. അ​ശ്വ​തി, ശി​വ​ദാ​സ​ൻ, ഡോ. ​മ​നു ച​ക്ര​വ​ർ​ത്തി, ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ . ​മേ​രി ഷാ​ല​റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up