x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ട്ട​പ്പാ​ടി​യി​ലെ പ്ര​ശ്ന​ഭൂ​മി​യി​ൽ കൊ​ടി​നാ​ട്ടി യൂ​ത്ത് കോ​ൺ​ഗ്ര​സ്

വെബ് ഡെസ്ക്
Published: September 30, 2026 05:26 AM IST | Updated: September 30, 2026 05:26 AM IST

അ​ന​ധി​കൃ​ത കൈ​യേ​റ്റം ആ​രോ​പി​ക്കു​ന്ന അ​ഗ​ളി ഭൂ​തി​വ​ഴി​യി​ലെ ഊ​രി​ലെ ചെ​ല്ലി​യു​ടെ ഭൂ​മി​യി​ൽ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കൊ​ടി​നാ​ട്ടു​ന്നു.

അ​ഗ​ളി:​ അ​ട്ട​പ്പാ​ടി​യി​ൽ ജ​ന​പ്ര​തി​നി​ധി കൈ​വ​ശം​വ​ച്ചി​രി​ക്കു​ന്ന ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി വി​ട്ടു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​ശ്ന​ഭൂ​മി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്ത് കൊ​ടി​നാ​ട്ടി.

അ​ഗ​ളി ഭൂ​തി​വ​ഴി ഊ​രി​ലെ ചെ​ല്ലി​ക്ക് സ​ർ​ക്കാ​ർ മി​ച്ച​ഭൂ​മി​യാ​യി ഏ​റ്റെ​ടു​ത്ത് ക​ള​ക്ട​ർ പ​ട്ട​യം​ന​ൽ​കി​യ ഭൂ​മി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​എം. ല​ത്തീ​ഫ് കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ണെ​ന്നാ​രോ​പി​ച്ചാ​ണ് സ​മ​രം.

വി​ല്ലേ​ജ് ഓ​ഫീ​സ​റും ത​ഹ​സി​ൽ​ദാ​റും സ്ഥ​ലം ആ​ദി​വാ​സി​ക​ൾ​ക്ക് തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ഭൂ​മി കൈ​വ​ശം​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് സ​മ​ര​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

പോ​ലീ​സി​ന്‍റെ പ്ര​തി​രോ​ധം മ​റി​ക​ട​ന്നാ​ണ് സ​മ​ര​ക്കാ​ർ വി​വാ​ദ​ഭൂ​മി​യി​ൽ കൊ​ടി​നാ​ട്ടി​യ​ത്. തു​ട​ർ​ന്ന് സ്റ്റേ​റ്റ് ബാ​ങ്ക് ജം​ഗ്ഷ​നി​ൽ ചേ​ർ​ന്ന യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു സി​റി​യ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ത്തു​വ​ർ​ഷ​ത്തെ ഇ​ട​തു​പ​ക്ഷ ഭ​ര​ണ​കാ​ല​ത്താ​ണ് ആ​ദി​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​മി ന​ഷ്ട​പ്പെ​ട്ട​തെ​ന്നും ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ സ​ർ​വേ​ഭൂ​മി​യി​ൽ കൈ​യേ​റ്റ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ബ്ര​ഹ്മ​ഗി​രി ചി​ക്ക​ന്‍റെ പേ​രി​ൽ വ​യ​നാ​ട്ടി​ലു​ണ്ടാ​യ​തി​നേ​ക്കാ​ൾ വ​ലി​യ ത​ട്ടി​പ്പാ​ണ് അ​ട്ട​പ്പാ​ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും കോ​ഴി​വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യു​ടെ പേ​രി​ൽ സി​പി​എം നേ​താ​ക്ക​ൾ റി​യ​ൽ എ​സ്റ്റേ​റ്റ് ക​ച്ച​വ​ട​മാ​ണ് ന​ട​ത്തി​യ​തെ​ന്നും ആ​ക്ഷേ​പ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​സീ​ർ ബാ​ബു സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് അ​ല്ല​ൻ, ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​എ​സ്. ചി​ത്ര, വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ക​ന​ക​രാ​ജ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ സെ​ന്തി​ൽ കു​മാ​ർ, സു​ബ്ര​ഹ്്മ​ണ്യ​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​നി​ൽ ജി. ​പു​ത്തൂ​ർ, കെ.​ടി. ബെ​ന്നി, യൂ​ത്ത് കോ​ൺ​ഗ്ര​സ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up