x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ആ​ശ്വാ​സ് 2026’ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ: 195 അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ചു

വെബ് ഡെസ്ക്
Published: September 30, 2026 05:06 AM IST | Updated: September 30, 2026 05:06 AM IST

ജി​ല്ലാ അ​ദാ​ല​ത്ത് ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​ന​ന്ത​വാ​ടി: സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി "ആ​ശ്വാ​സ് 2026’ ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ അ​ദാ​ല​ത്ത് മാ​ന​ന്ത​വാ​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ചു. അ​ദാ​ല​ത്തി​ൽ 195 അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ചു.

ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ അ​ബ്ദു​ൾ റ​ഷീ​ദ് തി​ണ്ടു​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ സ​ജി ജോ​ർ​ജ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ​യും ബാ​ങ്കു​ക​ളി​ലെ​യും വാ​യ്പാ കു​ടി​ശി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും അ​പേ​ക്ഷ​ക​ളു​മാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച​ത്.

വാ​യ്പാ തു​ക, നി​ല​വി​ലെ കു​ടി​ശി​ക, പ​ലി​ശ, പി​ഴ​പ്പ​ലി​ശ, തി​രി​ച്ച​ട​വ് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ർ​ഹ​മാ​യ കേ​സു​ക​ളി​ൽ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന വാ​യ്പ​ക്കാ​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​നും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ടി​ശി​ക കു​റ​യ്ക്കു​ന്ന​തി​നും വാ​യ്പാ കേ​സു​ക​ൾ ഒ​റ്റ​ത്ത​വ​ണ​യാ​യി തീ​ർ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

വ​യ​നാ​ട് ജി​ല്ല​യി​ലെ വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, ജീ​വ​ന​ക്കാ​ർ, സ​ഹ​കാ​രി​ക​ൾ എ​ന്നി​വ​ർ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ. ​ശ്രീ​വി​ദ്യ, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ ആ​ന്‍റ​ണി, പി.​കെ. ജോ​ർ​ജ്, കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് റീ​ജ​ണ​ൽ മാ​നേ​ജ​ർ ജോ​ണ്‍​സ​ണ്‍, പി.​ജെ. പ്രോ​മി​സ​ണ്‍, കെ. ​സു​ധാ​ക​ര​ൻ, പി.​എ​ൻ. സ​തീ​ശ്, പ്ലാ​നിം​ഗ് ര​ജി​സ്ട്രാ​ർ പി. ​സ​ന്തോ​ഷ് കു​മാ​ർ, പ്ലാ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ സി.​പി. പ്രി​യേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up