കായികോത്സവം നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു.
നിലമ്പൂര്‍: ഉപജില്ലാ കായികമത്സരങ്ങള്‍ക്ക് നിലമ്പൂര്‍ മാനവേദന് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ തുടക്കം. നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.ഡിവിഷന് കൗണ്‍സിലര്‍ റജീന നൗഷാദലി അധ്യക്ഷത വഹിച്ചു.
നിലമ്പൂര്‍ എഇഒ ജേക്കബ് സത്യന് സത്യന് പതാക ഉയര്‍ത്തി. കൗണ്‍സിലര്‍മാരായ ശിഹാബ്, പ്രഭ, നിലമ്പൂര്‍ ബിപിസി ശശിധരന്, പ്രിന്‍സിപ്പല്‍ അനില്‍ പീറ്റര്‍, പ്രധാനാധ്യാപകന് അബ്ദുറഹിമാന്, പിടി എ പ്രസിഡന്റ്് ഷംസീര്‍ അലി, എസ്എംസി ചെയര്മാന് സക്കീര്‍, എം ടിഎ പ്രസിഡന്റ്് സൗദത്ത് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ സ്കൂളിലെ ദേശീയ, സംസ്ഥാന തലങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ ദീപശിഖാ പ്രയാണം നടത്തി. കായിക മേള വെള്ളിയാഴ്ച സമാപിക്കും.