എറണാകുളം പനമ്പള്ളി നഗറിലെ അനധികൃത വഴിയോരക്കച്ചവടക്കാരെ കൊച്ചി കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഒഴിപ്പിക്കുന്നു.
കൊച്ചി: നഗരത്തില്‍ വെന്ഡര്സോണ് നിശ്ചയിച്ചതോടെ വഴിയോരങ്ങളിലെ അനധികൃത കച്ചവടങ്ങള്‍ നഗരസഭ ഒഴിപ്പിച്ചു തുടങ്ങി.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നടപ്പാത ഒഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ ബുധനാഴ്ച ആരംഭിച്ചതായും എല്ലാ കൗണ്‍സിലര്‍മാരും ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും മേയര്‍ വ്യക്തമാക്കി.
പനമ്പിള്ളി നഗറിലെ വഴിയോര കച്ചവടങ്ങളാണ് പൊലിസുള്പ്പെടെ ചേര്‍ന്നുള്ള എവിക്ഷന് ടീമിന്റെ നേതൃത്വത്തില്‍ ഇന്നലെ ഒഴിപ്പിച്ച് തുടങ്ങിയത്. പാതയോരങ്ങള്‍ കൈയേറി കച്ചവടം നടത്തിയിരുന്ന കടകളും നഗരസഭയുടെ സ്ട്രീറ്റ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന 22 ഓളം കടകളുമാണ് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചത്.
പാതയോരങ്ങള്‍ കൈയേറി പ്രവര്‍ത്തിച്ചിരുന്ന നിരവധി കടകള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ വരുംദിവസങ്ങളിലും കര്‍ശന നടപടി നഗരസഭ സ്വീകരിക്കുമെന്നും കൊച്ചി നഗരസഭാ സെക്രട്ടറി പി.എസ്. ഷിബു അറിയിച്ചു.
Tags : Nattuvishesham DistrictNews