x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘വി​ദേ​ശ ഇ​ന്ത്യ​ൻ എം​ബ​സി​ക​ളു​മാ​യി സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വേ​ഗ​ത്തി​ൽ ബ​ന്ധ​പ്പെ​ടാ​ൻ സം​വി​ധാ​നം ഒ​രു​ക്കും

വെബ് ഡെസ്ക്
Published: October 7, 2026 05:57 AM IST | Updated: October 7, 2026 05:57 AM IST

ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന നി​യ​മ​സ​ഭാ സ​മി​തി യോ​ഗം.

കോ​ഴി​ക്കോ​ട്: പ​തി​നാ​റാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മം സം​ബ​ന്ധി​ച്ച നി​യ​മ​സ​ഭാ സ​മി​തി യോ​ഗം കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്നു. സ​മി​തി ചെ​യ​ർ​മാ​ൻ പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ, സ​ർ​ക്കാ​രി​ൽ​നി​ന്ന് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ, ക്ഷേ​മ​പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ളു​മാ​യി സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വേ​ഗ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​മി​തി അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

പ്ര​വാ​സി​ക​ൾ അ​വ​ധി​ക്കാ​യി നാ​ട്ടി​ലെ​ത്തു​ന്ന ചെ​റി​യ ഇ​ട​വേ​ള​ക​ളി​ൽ ആ​ധാ​ർ കാ​ർ​ഡ്, തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി സ​മി​തി​യെ അ​റി​യി​ച്ചു.

പ്ര​വാ​സി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ, പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം, ക്ഷേ​മ​നി​ധി അം​ഗ​ത്വ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​പ്പാ​ക്കാ​ത്ത​ത് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ വി​വി​ധ പ്ര​വാ​സി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചു.​നോ​ർ​ക്ക സാ​ന്ത്വ​നം പ​ദ്ധ​തി വ​ഴി നി​ല​വി​ൽ ന​ൽ​കി​വ​രു​ന്ന 50,000 രൂ​പ​യു​ടെ ചി​കി​ത്സാ​സ​ഹാ​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ചി​കി​ത്സാ​സ​ഹാ​യ​വും മ​ര​ണാ​ന​ന്ത​ര ധ​ന​സ​ഹാ​യ​വും സ​മ​യ​ബ​ന്ധി​ത​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ്ര​വാ​സി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​മാ​കു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി 70 വ​യ​സാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നും നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ളി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

എം​എ​ൽ​എ​മാ​രാ​യ കെ.​എം. അ​ഭി​ജി​ത്ത്, പ​ഴ​കു​ളം മ​ധു, മു​ഹ​മ്മ​ദ് മു​ഹ​സി​ൻ, എം. ​വി​ൻ​സെ​ന്‍റ്, സേ​വ്യ​ർ ചി​റ്റി​ല​പ്പ​ള്ളി, നോ​ർ​ക്ക ക​മ്മി​റ്റി ജോ. ​സെ​ക്ര​ട്ട​റി എം. ​ജ​യ​ശ്രീ, എ​ഡി​എം കെ. ​ഷെ​റീ​ന, വി​വി​ധ പ്ര​വാ​സി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up