x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആശങ്കയുടെ പാടത്ത് അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ

വെബ് ഡെസ്ക്
Published: October 8, 2026 01:01 AM IST | Updated: October 8, 2026 01:01 AM IST

വി​ത​യ്ക്കാ​യി പൂ​ർ​ണ​സ​ജ്ജ​മാ​യി ഒ​രു​ങ്ങി​യ വീ​യ​പു​രം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ മേ​ൽ​പ്പാ​ടം മു​പ്പാ​യി​ക്കേ​രി മു​ട്ടും​പാ​ട് പാ​ട​ശേ​ഖ​രം.

ഹ​രി​പ്പാ​ട്: തൊ​ഴി​ലാ​ളി​ക്ഷാ​മ​വും ക​ള​ശ​ല്യ​വും ഉ​യ​ർ​ത്തി​യ ക​ന​ത്ത പ്ര​തി​സ​ന്ധി​ക​ൾ അ​തി​ജീ​വി​ച്ച് അ​പ്പ​ർ കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ൾ പു​ഞ്ച​ക്കൃ​ഷി​ക്കാ​യി സ​ജ്ജ​മാ​യെ​ങ്കി​ലും വി​ത്തു​വി​ത​ര​ണ​ത്തി​ലെ അ​നി‌​ശ്‌​ചി​ത​ത്വം ക​ർ​ഷ​ക​രു​ടെ നെ​ഞ്ചി​ടി​പ്പേ​റ്റു​ന്നു.

വീ​യ​പു​രം, ചെ​റു​ത​ന, ക​രു​വാ​റ്റ, ഹ​രി​പ്പാ​ട്, പ​ള്ളി​പ്പാ​ട് കൃ​ഷി​ഭ​വ​ൻ പ​രി​ധി​ക​ളി​ലാ​യി ഇ​ത്ത​വ​ണ 2,350 ഹെ​ക്ട​ർ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്.
മേ​ഖ​ല​യി​ലെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ കി​ട​പ്പും ജ​ല​നി​ര​പ്പും ക​ണ​ക്കി​ലെ​ടു​ത്ത് ക​രു​വാ​റ്റ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ വി​ത​യി​റ​ക്കാ​നും വെ​ള്ള​പ്പൊ​ക്ക​സാ​ധ്യ​ത​യു​ള്ള വീ​യ​പു​രം മേ​ഖ​ല​ക​ളി​ൽ ന​വം​ബ​ർ ആ​ദ്യ​വാ​രം ക​ഴി​ഞ്ഞ് വി​ത​യി​റ​ക്കാ​നു​മാ​ണ് കാ​ർ​ഷി​ക ക​ല​ണ്ട​ർ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.
എ​ന്നാ​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ത തു​ട​ങ്ങേ​ണ്ട പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് പോ​ലും വി​ത്ത് എ​ത്താ​ത്ത​താ​ണ് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്.

പൂ​ർ​ത്തി​യാ​യ​ത് ക​ഠി​ന പ്ര​യ​ത്നം

ത​രി​ശു​കി​ട​ന്ന പാ​ട​ങ്ങ​ളി​ൽ ആ​മ്പ​ലും പാ​യ​ലും വ​രി​യും ക​വ​ട​യും തി​ങ്ങി​നി​റ​ഞ്ഞ​ത് നി​ല​മൊ​രു​ക്ക​ലി​ന്‍റെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ വ​ലി​യ തി​രി​ച്ച​ടി​യാ​യി​രു​ന്നു.
ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തും കൂ​ലി​വ​ർ​ധ​ന​വും കാ​ര​ണം ക​ള​ക​ൾ നീ​ക്കാ​ൻ ട്രാ​ക്‌​ട​റു​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം അ​ധി​ക​മാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി​വച്ചു. എ​ങ്കി​ലും ഇ​വ​യെ​ല്ലാം അ​തി​ജീ​വി​ച്ച് മോ​ട്ട​ർ​തറ​ക​ൾ സ്ഥാ​പി​ച്ച് വെ​ള്ളം വ​റ്റി​ച്ചും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തും പു​റം​വ​ര​മ്പു​ക​ൾ ചെ​ത്തി ഭ​ദ്ര​മാ​ക്കി​യും വെ​ള്ള​മി​റ​ക്കാ​ൻ വാ​ച്ചാ​ലു​ക​ൾ കീ​റി​യും ആ​ഴ്ച​ക​ൾ നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് കൃ​ഷി​യി​ട​ങ്ങ​ൾ വി​ത​യ്ക്ക് പാ​ക​മാ​ക്കി​യ​ത്.

ഒ​രു​ങ്ങി പാ​ട​ങ്ങ​ൾ; കാ​ത്തി​രി​പ്പ് വി​ത്തി​ന്

മേ​ഖ​ല​യി​ലെ പ്ര​മു​ഖ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​ല്ലാം നി​ല​മൊ​രു​ക്ക​ൽ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. വീ​യ​പു​രം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ ക​ട്ട​ക്കു​ഴി, തേ​വേ​രി, വെ​ട്ടി​പ്പു​തു​ക്ക​രി, മു​പ്പാ​യി​ക്കേ​രി മു​ട്ടും​പാ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളും ചെ​റു​ത​ന കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ ത​ണ്ട​പ്ര, തേ​വേ​രി, അ​ച്ച​നാ​രി, കു​ട്ട​ങ്കേ​രി പാ​ട​ശേ​ഖ​ര​ങ്ങ​ളും ക​രു​വാ​റ്റ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ വെ​ള്ളൂ​ക്കേ​രി പാ​ട​ശേ​ഖ​ര​വു​മെ​ല്ലാം ഇ​തി​ന​കം വി​ത​യ്ക്കാ​യി പൂ​ർ​ണ​സ​ജ്ജമാ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ​ണം കി​ട്ടി​യി​ല്ല; ഇ​ക്കു​റി​യും ആ​ശ​ങ്ക

സ​ർ​ക്കാ​ർ ന​ൽ​കു​ന്ന വി​ത്തു​സ​ബ്‌​സി​ഡി​യു​ടെ കാ​ര്യ​ത്തി​ൽ കൃ​ഷി​വ​കു​പ്പ് കാ​ട്ടു​ന്ന അ​നാ​സ്ഥ ക​ർ​ഷ​ക​രെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ വീ​യ​പു​രം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ ക​ർ​ഷ​ക​ർ​ക്ക് സ​ബ്‌​സി​ഡി വി​ത്ത് നേ​രി​ട്ട് ന​ൽ​കി​യി​രു​ന്നി​ല്ല.

വി​ത​യി​റ​ക്കി 45 ദി​വ​സ​ത്തി​ന​കം സ​ബ്‌​സി​ഡി തു​ക ക​ർ​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ ഒ​രു രൂ​പ പോ​ലും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു.

ഒ​രു ഏ​ക്ക​റി​ന് 40 കി​ലോ വി​ത്താ​ണ് സ​ർ​ക്കാ​ർ സ​ബ്‌​സി​ഡി​യാ​യി ന​ൽ​കേ​ണ്ട​ത്.​വി​ത​യ്ക്ക് അ​ധി​ക​മാ​യി വേ​ണ്ടി​വ​രു​ന്ന വി​ത്ത് കി​ലോ​യ്ക്ക് 42 മു​ത​ൽ 45 രൂ​പ വ​രെ ന​ൽ​കി ക​ർ​ഷ​ക​ർ സ്വ​ന്തം പോ​ക്ക​റ്റി​ൽ നി​ന്നാ​ണ് വാ​ങ്ങു​ന്ന​ത്.​

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ആ​നു​കൂ​ല്യം പോ​ലും ല​ഭ്യ​മാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​ക്കു​റി​യെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് വി​ത്ത് കൃ​ത്യ​സ​മ​യ​ത്ത് സൗ​ജ​ന്യ​മാ​യി കൃ​ഷി​ഭ​വ​നു​ക​ൾ വ​ഴി നേ​രി​ട്ടെ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

ക​ല​ണ്ട​ർ തെ​റ്റി​യാ​ൽ കൊ​യ്ത്ത് വെ​ള്ള​ത്തി​ലാ​കും

ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളും വേ​ലി​യേ​റ്റ​വും ക​ണ​ക്കി​ലെ​ടു​ത്ത് ന​വം​ബ​ർ 10-ഓ​ടെ വി​ത​യി​റ​ക്കി ഡി​സം​ബ​റി​ന് മു​ൻ​പാ​യി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് അ​പ്പ​ർ കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​ത്ത് കി​ട്ടി മു​ള​പ്പി​ച്ചെ​ടു​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്നി​രി​ക്കെ വി​ത​ര​ണം ഒ​ട്ടും വൈ​കി​ക്ക​രു​ത്.

മാ​ർ​ച്ച്-ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലെ വേ​ന​ൽ​മ​ഴ​യ്ക്കും വെ​ള്ള​പ്പൊ​ക്ക​ത്തി​നും മു​ൻ​പ് കൊ​യ്ത്തു പൂ​ർ​ത്തി​യാ​ക്കാ​ൻ വി​ത്തു​വി​ത​ര​ണം അ​ടി​യ​ന്ത​ര​മാ​യി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ആരം​ഭിക്കണം.

പു​റം​ബ​ണ്ടു​ക​ളു​ടെ ബ​ല​ക്ഷ​യം ക​രി​നി​ഴ​ൽ

ശ​ക്ത​മാ​യ പു​റം​ബ​ണ്ടു​ക​ൾ ഇ​ല്ലാ​ത്ത​തും ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. പ​ള്ളി​പ്പാ​ട് കോ​യി​ക്ക​ലേ​ത്ത് കി​ഴ​ക്ക് പാ​ട​ശേ​ഖ​ര​മ​ട​ക്കം പ​ല​യി​ട​ങ്ങ​ളി​ലും മു​ൻ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ത​ക​ർ​ന്ന ബ​ണ്ടു​ക​ൾ ഇ​നി​യും പൂ​ർ​ണ​മാ​യി ബ​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഉ​യ​രം​കു​റ​ഞ്ഞ മ​ണ്ണു​കെ​ട്ടി​യു​ള്ള ബ​ണ്ടു​ക​ളാ​യ​തി​നാ​ൽ ചെ​റി​യൊ​രു വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യാ​ൽ​പ്പോ​ലും മ​ട​വീ​ഴ്ച സം​ഭ​വി​ക്കാ​മെ​ന്ന ഭീ​തി​യു​ണ്ട്.
ആ​റു​ക​ളും തോ​ടു​ക​ളും അ​തി​രി​ടു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ടു​ക​ൾ ക​രിങ്ക​ല്ല് കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags : Nattuvishesham DistrictNews

Recent News

Corehub Up